* രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവ നിയന്ത്രണവിധേയമാക്കുക. എച്ച്ബിഎ1സി, ലിപിഡ് പ്രൊഫൈൽ, രക്തത്തിലെ പഞ്ചസാര എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിപ്പിക്കുക.
* ഡോക്ടർ നിർദേശിച്ച പ്രകാരം മരുന്നുകൾ കഴിക്കുക.
* കൊഴുപ്പു കുറഞ്ഞതും നാരുകൾ കൂടിയതുമായ ഭക്ഷണം കഴിക്കുക.
* മദ്യപാനം പൂർണമായും നിർത്തുക.
* എല്ലാദിവസവും രാത്രി കാൽപാദം പരിശോധിക്കുക. മുറിവുകൾ, നിറവ്യത്യാസം, നീർക്കെട്ട് , വിരലുകൾക്കിടയിൽ പൂപ്പൽബാധ, കാൽവെള്ളയിൽ ആണി, തടിപ്പ് ഇവയുണ്ടോയെന്ന് പരിശോധിക്കുക. ഇളംചൂടുവെള്ളത്തിൽ കാൽ കഴുകുക. കാൽ കഴുകിയശേഷം നന്നായി ഉണക്കിയെടുക്കുക. വിരലുകൾക്കിടയിലുള്ള വെള്ളം ഒപ്പിയെടുക്കുക. ഇത് പൂപ്പൽബാധ ഉണ്ടാകാതെ തടയും.
* ചർമത്തിന്റെ മൃദുലത നിലനിർത്താൻ പെട്രോളിയം ജെല്ലി പുരട്ടുക. കാലിന്റെ അടിയിൽ ആണികൾ കണ്ടാൽ അത് റേസർ ഉപയോഗിച്ച് മുറിക്കാൻ ശ്രമിക്കരുത്. പകരം ഒരു ചർമരോഗ വിദഗ്ധന്റെ സേവനം തേടുക.
* കൃത്യമായ ഇടവേളകളിൽ ശ്രദ്ധയോടെ നഖം മുറിക്കുക. നഖത്തിന്റെ അരികുകൾ മുറിക്കാൻ ശ്രമിക്കരുത്.
* എല്ലാസമയവും ഷൂസ്, സോക്സ് ഇവ ഉപയോഗിക്കുക. പാദരക്ഷകൾ ഉപയോഗിക്കാതെ നടക്കരുത്. കാലിന് പാകമായ ഷൂസ് മാത്രം ഉപയോഗിക്കുക. പ്ലാസ്റ്റ്ിക് ഷൂസ്, അറ്റം കൂർത്തതും ഉയർന്ന ഹീൽ ഉള്ളതുമായ ഷൂസ് ഇവ ഉപയോഗിക്കരുത്.
* ഇരിക്കുന്പോൾ കാലുകൾ തറനിരപ്പിൽനിന്ന് ഉയർത്തിവയ്ക്കുക. കാലുകൾ തമ്മിൽ പിണച്ചുകൊണ്ട് ഇരിക്കരുത്.
* ശരിയായ രീതിയിൽ വ്യായാമം ചെയ്യുക. നടത്തം, നൃത്തം, നീന്തൽ, സൈക്ലിംഗ് എന്നിവ നല്ല വ്യായാമമാണ്. ഓട്ടം, ഹൈജംപ് ഇവ ചെയ്യരുത്.
* ശരിയായ ഭക്ഷണവും ചിട്ടയായ ജീവിതവും ഡോക്ടർമാർ നിർദേശിക്കുന്ന രീതിയിലുള്ള മരുന്നുകളുടെ ഉപയോഗവുംകൊണ്ട് പ്രമേഹബാധിതനായ ഒരാളുടെ ജീവിതം സുഗമമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനാകും.