പൂനെ കേന്ദ്രീകരിച്ചുള്ള പ്രമുഖ ഓട്ടോമോട്ടീവ് കന്പനിയായ ഫോഴ്സ് മോട്ടോഴ്സ് രാജ്യത്തെ ആദ്യത്തെ അടുത്ത തലമുറ പങ്കാളിത്ത മൊബിലിറ്റി പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഇന്റേണൽ കന്പസ്റ്റീൻ എൻജിനും നൂറ് ശതമാനം ഇലക്ട്രിക് ഡ്രൈവുമാണ് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നത്.
ടി1എൻ എന്ന കോഡ്നാമത്തിലുള്ള പ്രൊജക്റ്റ് നാലു വർഷം മുന്പാണ് ആരംഭിച്ചത്.
ഡ്രൈവറിനും സഹ ഡ്രൈവറിനും സുരക്ഷാ കവചമൊരുക്കാൻ എയർബാഗുകളുള്ള ക്രാഷ് ക്വാളിഫൈ ചെയ്ത ഈ വിഭാഗത്തിലെ ഇന്ത്യയിലെ ആദ്യ വാഹനമാണ് ടി1എൻ. കൂടാതെ നാലു വീലുകളിലും വലിയ വെന്റിലേറ്റഡ് ഡിസ്ക് ബ്രേക്കുകളുമായാണ് ടി1എൻ വരുന്നത്. എബിഎസ്, ഇബിഡി,ഇഡിടിസി, ഇഎസ്പി ഓഫറുകളുമായി യാത്രക്കാർക്ക് അതീവ സുരക്ഷ ഒരുക്കുന്നു.
ആഗോള താൽപര്യങ്ങളുമായി വികസിപ്പിച്ചിരിക്കുന്ന ടി1എൻ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ആസിയാൻ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലെ വിപണി കണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. യൂറോപ്പ്, യുഎസ്എ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളോട് കിടപിടിക്കുന്ന മൂല്യമാണ് പ്രതീക്ഷിക്കുന്നത്.
അവരവരുടെ മേഖലകളിൽ കഴിവു തെളിയിച്ച അർപ്പണബോധമുള്ള 100 യുവ എഞ്ചിനീയർമാരും സീനിയർ മാനേജർമാരും ഉൾപ്പെട്ട ഒരു ടീമിനെയാണ് ഫോഴ്സ് മോട്ടോഴ്സ് ഈ പ്രൊജക്റ്റിനായി തെരഞ്ഞെടുത്തത്.
ടീം പിന്നെ ഇറ്റലി, യുകെ, ജർമനി, ജപ്പാൻ, യുഎസ്എ തുടങ്ങിയ സ്ഥലങ്ങളിലെ പ്രമുഖ സാങ്കേതിക, ഡൊമെയിൻ വിദഗ്ധരുമായി ആലോചിച്ചാണ് രാജ്യാന്തര പ്രതീക്ഷകൾക്കൊത്ത പ്രകടന മികവോടെയുള്ള പ്ലാറ്റ്ഫോം പരിഷ്ക്കരിക്കുകയും സാധൂകരിക്കുകയും ചെയ്തത്.
രാജ്യാന്തര സ്റ്റൈലും ബോഡി രൂപകൽപ്പനയും ചേർന്ന് ടി1എൻ ശരിക്കും അടുത്ത തലമുറ ഉൽപ്പന്നമായി രാജ്യാന്തര വാഗ്ദാനങ്ങൾക്ക് ഒപ്പം നിൽക്കുന്നു. ഈ വിഭാഗത്തിൽ ആദ്യമായി പകൽ തെളിയുന്ന എൽഇഡി ഉപയോഗിച്ചിരിക്കുന്നത് ലുക്ക് കൂട്ടുന്നു. ലൈറ്റ് ഗൈഡ് സാങ്കേതിക വിദ്യയോടെയുള്ള പ്രൊജക്റ്റ് ഹെഡ് ലാന്പും ടെയിൽലാന്പും ഈ വിഭാഗത്തിൽ ആദ്യമായാണ്. ഇത് ആരുടെയും ശ്രദ്ധതിരിക്കും.
രണ്ട് ബോക്സായാണ് ടി1എൻ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എഞ്ചിൻ പൂർണമായും യാത്രക്കാരുടെ കന്പാർട്ട്മെന്റിന് പുറത്തായതിനാൽ ശബ്ദം, വിറയൽ, പരുഷത എന്നിവയൊന്നും അനുഭവപ്പെടില്ല. ഈ വിഭാഗത്തിൽ ആദ്യമായാണ് തിരശ്ചീന പാരബോളിക് സ്പ്രിങോടു കൂടിയ സ്വതന്ത്ര മുൻ സസ്പെൻഷൻ അവതരിപ്പിച്ചിരിക്കുന്നത്. ഇത് സുഖകരമായ റൈഡ് പകരുന്നു.
പുതിയ കൂടുതൽ ശക്തമായ ബിഎസ്-6 എഞ്ചിനാണ് ടി1എന്നിന് ശക്തി പകരുന്നത്. ഡീസൽ എഞ്ചിന്റെ ടോർക്ക് 350എൻഎമ്മാണ്. ബിഎസ്-6 സിഎൻജി വേരിയന്റും പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം സന്പൂർണ ഇലക്ട്രിക് പതിപ്പുമുണ്ട്.
2020 ഡൽഹി ഓട്ടോ എക്സ്പോയിൽ ഈ വാഹനം പ്രദർശനത്തിന് എത്തും. വർഷാവസാനം വിൽപ്പനക്കെത്തും.