ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന വിജയം നേടിയ സെല്‍റ്റോസ് എസ്യുവിയുടെ നിര്‍മാതാക്കളായ കൊറിയന്‍ കമ്പനി കിയ മോട്ടോഴ്സ് ചെറു എസ് യുവി വിഭാഗത്തിലും കൈ വയ്ക്കുന്നു. നാലു മീറ്ററില്‍ താഴെ നീളമുള്ള എസ്യുവിയുടെ കണ്‍സപ്റ്റ് പതിപ്പിനെ കമ്പനി ഓട്ടോ എക്സപോയില്‍ പ്രദര്‍ശിപ്പിച്ചു.
സോണറ്റ് എന്നാണ് പേര്. കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ മോഡലാണിത്. ഓഗസ്്റ്റില്‍ വിപണിയിലെത്തും. ഹ്യുണ്ടായി വെന്യു എസ്യുവിയുടെ എന്‍ജിനുകളാണ് സോണറ്റിലും ഉപയോഗിക്കുക. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ , 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് വകഭേദങ്ങളുണ്ടാകും.
മാന്വല്‍, എഎംടി ട്രാന്സ്മിഷന് വേരിയന്റകള്‍ ലഭ്യമാകും. ഏഴ് ലക്ഷം രൂപയ്ക്കും 11.50 ലക്ഷം രൂപയ്ക്കും ഇടയിലായിരിക്കും വില.