മുംബൈ: യാത്രാവിലക്കും സാമൂഹിക അകലം പാലിക്കുന്നതും തുടരുന്ന സാഹചര്യത്തിൽ, സമ്പർക്ക ഹരിത ഉപഭോക്തൃ ബന്ധത്തിന് എഫ്സിഎ ഇന്ത്യയുടെ ബുക്ക് മൈ ജീപ്പ് ഡിജിറ്റൽ പ്ലാറ്റ്ഫോം. ഷോറൂം സന്ദർശിക്കാതെ ജീപ്പ് ബുക്ക് ചെയ്യാനും സ്വന്തമാക്കാനും ഈ പ്ലാറ്റ്ഫോം സഹായിക്കും.
ടെസ്റ്റ് ഡ്രൈവിന് അണുവിമുക്തമാക്കിയ വാഹനം വീട്ടുമുറ്റത്ത് എത്തിക്കും. വീട്ടിലെ സുരക്ഷിതത്വത്തിൽനിന്നു മാറാതെ, സ്ക്രീനിൽ നോക്കി ജീപ്പ് ബുക്കു ചെയ്യാൻ കഴിയുമെന്ന് എഫ്സിഎ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ ഡോ. പാർഥ ദത്ത പറഞ്ഞു. www.bookmyjeep.com എന്ന സൈറ്റിലൂടെ ബുക്ക്ചെയ്യാം.
വിലാസം, താമസസ്ഥലം, തെരഞ്ഞെടുക്കുന്ന വേരിയന്റ്, നിറം, പവർ ട്രെയ്ൻ, ട്രാൻസ്മിഷൻ തുടങ്ങിയ വിവരങ്ങളാണ് ഉപഭോക്താക്കൾ നൽകേണ്ടത്. ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, മറ്റ് ഓണ്‍ലൈൻ പെയ്മെന്റ് ഓപ്ഷനുകൾ തുടങ്ങിയവയിലൂടെ ബുക്കിംഗ് തുക അടയ്ക്കാം.
വൈറസ് വ്യാപനം തടയാൻ മാർച്ച് 22 മുതൽ എഫ്സിഎ ഇന്ത്യ താത്കാലികമായി പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.