ജപ്പാന് കമ്പനി സുസൂക്കിയുടെ പഴയകാല ജനപ്രിയ സ്പോര്‍ട് ടൂറിങ് മോട്ടോര്‍സൈക്കിളിന്റെ അതേ പേരിട്ട പുതിയ മോഡലാണിത്. സുസൂക്കി ജിഎസ്എക്സ് 1000 എഫ് മോഡലുമായി എന്ജിന് പങ്കിടുന്ന കട്ടാനയ്ക്ക് 148 ബിഎച്ച്പിയാണ് കരുത്ത്.
999 സിസി, നാല് സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്ജിന് 105 ബിഎച്ച്പിയാണ് പരമാവധി ടോര്‍ക്ക്. ഡ്യുവല്‍ ചാനല്‍ എബിഎസും മൂന്ന് തലത്തില്‍ ട്രാക്ഷന്‍ കണ്ട്രോളും ബൈക്കിനുണ്ട്. ഭാരം 215 കിലോഗ്രാം. ഓട്ടോ എക്സ്പോയില്‍ സന്ദര്‍ശകരില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടായാല്‍ കട്ടാനയെ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് സുസൂക്കിയുടെ തീരുമാനം.
വാഹനത്തിന്റെ വില പരിമിതപ്പെടുത്താന്‍ അതേപടി ഇറക്കുമതി ചെയ്യുന്നതിനു പകരം ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ കൂട്ടിയോജിപ്പിച്ചായിരിക്കും കട്ടാനയുടെ നിര്‍മാണം. ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കാം.