ഏറെ ആരാധകരുള്ള കോപാക്ട് എസ്യുവിയായ ക്രെറ്റയുടെ രണ്ടാം തലമുറയുമായാണ് ഹ്യുണ്ടായി ഓട്ടോ എക്സ്പോയ്ക്കെത്തിയത്. അകം പുറം നിരവധി മാറ്റങ്ങളുള്ള പുതിയ ക്രെറ്റയ്ക്ക് ബിഎസ് ആറ് നിലവാരമുള്ള എന്‍ജിനുകളാണ്. വലുപ്പം കൂടിയിട്ടുണ്ട്.
നീളത്തിലും വീല്ബേസിലുമുണ്ട് വര്‍ധന. 115 ബിഎച്ച്പി ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ , കിയ സെല്റ്റോസിലേതിനു സമാനമായ 140 ബിഎച്ച്പി ശേഷിയുള്ള 1.4 ലിറ്റര്‍ ടര്‍ബോ, പെട്രോള്‍ എന്ജിന് വകഭേദങ്ങള്‍ ക്രെറ്റയില്‍ പ്രതീക്ഷിക്കാം.
പെട്രോളിനും ഡീസലിനും ആറ് സ്പീഡ് മാന്വല്‍ ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് ഓപ്ഷനുണ്ടാകും. മാര്‍ച്ച് പകുതിയോടെ വില്‍പ്പനയ്ക്കെത്തുന്ന പുതിയ ക്രെറ്റയ്ക്ക് 10 ലക്ഷം രൂപയ്ക്കും 16 ലക്ഷം രൂപയ്ക്കും ഇടയില്‍ വില പ്രതീക്ഷിക്കുന്നു.