മുംബൈ: കോവിഡ്-19 മഹാമാരിയെത്തുടർന്നുള്ള ലോക്ക്ഡൗണും നേരത്തേതന്നെയുള്ള വ്യാപാരമാന്ദ്യവും വാഹനവില്പനയെ വല്ലാതെ ബാധിച്ചു. മാർച്ചിൽ വാഹനവില്പന 40 മുതൽ 90 വരെ ശതമാനം ഇടിഞ്ഞു.
കാർ വിപണിയിലെ ഒന്നാംസ്ഥാനക്കാരായ മാരുതി മാർച്ചിൽ 47 ശതമാനം ഇടിവാണു കുറിച്ചത്. 2019-20 വർഷം മുഴുവൻ എടുത്താൽ വില്പനയിൽ 16 ശതമാനം താഴ്ചയുണ്ട്.
ഈ മാർച്ചിലെ വില്പന 83,792 എണ്ണം തലേ മാർച്ചിൽ 1,55,463. ഇടിവ് 47.4 ശതമാനം എൽസിവികളുടെ വില്പന 736 മാത്രം. 71.5 ശതമാനം ഇടിവ്.
വർഷത്തെ മൊത്തം വില്പന 18.62 ലക്ഷത്തിൽനിന്ന് 15.63 ലക്ഷമായി കുറഞ്ഞു. ഹ്യൂണ്ടായിയുടെ വില്പന 65 ശതമാനമാണ് ഇടിഞ്ഞത്. 61,150 ന്റെ സ്ഥാനത്ത് വില്പന 32,279 മാത്രം. ഇതിൽ 26,300 ആഭ്യന്തര വിപണിയിലും 5979 കയറ്റുമതി വിപണിയിലുമാണ്.
അശോക് ലെയ്ലാൻഡിന്റെ വില്പന 91 ശതമാനം ഇടിഞ്ഞു. 20,521 ന്റെ സ്ഥാനത്ത് 1787 മാത്രം. മീഡിയം-ഹെവി ട്രക്കുകളുടെ വില്പന 13,134ൽനിന്നു 93 ശതമാനം താണ് 899 ആയി. ബസ് വില്പന 2101-ൽ നിന്ന് 599 ലെത്തി. എൽസിവി വില്പന 95 ശതമാനം ഇടിഞ്ഞ് 5286 ആയി.
ഐഷറിന്റെ വില്പന 83 ശതമാനം ഇടിഞ്ഞു. 8676-ൽ നിന്ന്1499 ലേക്ക്.
എസ്കോർട്സിന്റെ ട്രാക്ടർ വില്പന പകുതിയിൽ താഴെയായി.