ഇറ്റാലിയന്‍ കമ്പനി പ്യാജിയോ അപ്രീലിയ ബ്രാന്‍ഡില്‍ അവതരിപ്പിച്ച പുതിയ മോഡലാണ് എസ് എക്സ് ആര് 160. ഈ മോട്ടോര്‍ സ്കൂട്ടര്‍ ഇന്ത്യയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്. രണ്ടു വര്‍ഷം ചിലവഴിച്ചാണ് ഇറ്റലിയില്‍ പുതിയ സ്കൂട്ടറിനെ വികസിപ്പിച്ചതെന്ന് നിര്‍മാതാക്കള്‍ പറയുന്നു. അപ്രീലിയ എസ് ആര് 160 ന് ഉപയോഗിക്കുന്നതരം 160 സിസി, മൂന്ന് വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ക്രോസ് മാക്സ് രൂപകല്‍പ്പനയുള്ള എസ് എക്സ് ആര് 160 നും.
ഓട്ടോമാറ്റിക് സ്കൂട്ടറിന് 10.8 ബിഎച്ച്പിയാണ് കരുത്ത്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുളള വാഹനത്തിന് എബിഎസുണ്ട്.പൂര്‍ണ്ണമായും ഡിജിറ്റല്‍ ആയ എല്‍സിഡി ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിയുണ്ട്.
സെപ്റ്റംബറില്‍ വിപണിയിലെത്തുന്ന സ്കൂട്ടറിന്റെ ബുക്കിങ് ഓഗസ്റ്റില്‍ ആരംഭിക്കും. വില പ്രഖ്യാപിച്ചിട്ടില്ല. സുസൂക്കി ബര്‍ഗ് മാന്‍ സ്ട്രീറ്റുമായാണ് അപ്രീലിയയുടെ പുതിയ സ്കൂട്ടര്‍ മത്സരിക്കുന്നത്.