ഹരിത ഭാവിയോടുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ആദ്യ മോട്ടോ സ്കൂട്ടര്‍ അവതരിപ്പിച്ചതിന്റെ 18-ാം വാര്‍ഷികത്തില്‍ പുതിയ ബിഎസ്-6 ഡിയോ സ്കൂട്ടര്‍ പുറത്തിറക്കി.
ബിഎസ്-6 ഡിയോ സ്റ്റാന്‍ഡേര്‍ഡിന് 59,990 രൂപയും, ഡീലക്സ് വേരിയന്റിന് 63,340 രൂപയുമാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില.
ബിഎസ്-6 വിഭാഗത്തിലെ നാലാമത്തേതാണ് ഈ അവതരണത്തോടെ ഡിയോ എന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ മിനോരു കാറ്റോ പറഞ്ഞു.
2002ല്‍ അവതരിപ്പിച്ച ഡിയോ മോട്ടോര്‍സൈക്കിളിന്റെ സ്പോര്‍ട്ടി ലുക്കും സ്കൂട്ടറിന്റെ സൗകര്യവും സംയോജിപ്പിക്കുന്നതാണ്. ഇതുവരെ 33 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച രാജ്യത്തെ ഏറ്റവും അധികം വില്‍പ്പനയുള്ള സ്കൂട്ടറുകളില്‍ ഒന്നാണ് ഡിയോ.
ഇന്ത്യയിലെ എല്ലാ ഹോണ്ട ടൂ വീലര്‍ ഡിലര്മാരിലും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡ്ന്റ് യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
രൂപകല്‍പ്പനയിലും സാങ്കേതിക വിദ്യയിലും ഒട്ടേറെ സവിശേഷതകളുമായാണ് ബിഎസ്-6 ഡിയോ വരുന്നത്.
ഹോണ്ടയുടെ 110സിസി പിജിഎം-എഫ്ഐ എച്ച്ഇടി എഞ്ചിന് എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ ശക്തി പകരുന്നു. പൂര്‍ണമായും ഡിജിറ്റലായ മീറ്ററില്‍ നിലവിലെ ഇന്ധനവുമായി എത്ര ദൂരം സഞ്ചരിക്കാം, ശരാശരി ഇന്ധന ക്ഷമത, ടോട്ടല്‍ ട്രിപ്പ്, ക്ലോക്ക്, സര്‍വീസ് വിവരങ്ങള്‍ തുടങ്ങിയവയുടെ ഡിസ്പ്ലേ ഉണ്ടാകും. സൈഡ് സ്റ്റാന്‍ഡ് പൊസിഷനില്‍ എന്ജിന് സ്റ്റാര്‍ട്ട് അസാധ്യമാക്കി ഇന്‍ഡിക്കേറ്റ് ചെയ്യുന്നു.