കൊച്ചി: ഫോക്സ്വാഗണ് ഇന്ത്യ ടി-റോക് എസ്യുവി വിപണിയിൽ അവതരിപ്പിച്ചു. കന്പനി ഈ വര്‍ഷം അവതരിപ്പിക്കുന്ന രണ്ടാമത്തെ എസ്യുവിയാണിത്. കഴിഞ്ഞ ആഴ്ച ടിഗ്വാന് ഓള്‍സ്പെയ്സ് വിപണിയിലിറക്കിയിരുന്നു.
മനോഹരമായ രൂപകല്പന, 7-സ്പീഡ് ഗിയര്‍ ബോക്സില്‍ 150 പിഎസ് കരുത്തും 250 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്ന 1.51 (ഇവോ) ടിഎസ്ഐ എന്ജിന്, എന്നിവ സവിശേഷതകളാണ്. 19.99 ലക്ഷം രൂപയാണ് എക്സ് -ഷോറും വില.
ഏപ്രില്‍ മധ്യത്തോടെ ടി-റോക് ഷോറൂമുകളിലെത്തും.