കൊച്ചി: ഇന്ത്യൻ റോഡുകൾ കീഴടക്കാൻ ക്രെറ്റയുടെ രണ്ടാം തലമുറ മോഡൽ വിപണിയിലേക്ക്.
അഞ്ച് വേരിയന്റുകളിലായെത്തുന്ന ക്രെറ്റയുടെ രണ്ടാം തലമുറയ്ക്ക് 9.99 ലക്ഷം രൂപ മുതൽ 17.20 ലക്ഷം രൂപ വരെയാണ് ഡൽഹിയിലെ എക്സ് ഷോറൂം വില. ഇതിനകം 14,000 പേരാണ് ക്രെറ്റ ബുക്ക് ചെയ്തത്.
ആകർഷകമായ ഡിസൈനിലാണ് രണ്ടാം തലമുറ ക്രെറ്റ എത്തിയിരിക്കുന്നത്. വെന്യുവിലേതിന് സമാനമായ കാസ്കേഡ് ഡിസൈനിലുള്ള റേഡിയേറ്റർ ഗ്രില്ല്, ട്രിയോ ബീം എൽഇഡി ഹെഡ്ലാന്പ്, ക്രെസന്റ് ഗ്ലോ എൽഇഡി ഡിആർഎൽ, മസ്കുലർ വീൽ ആർച്ച്, ലൈറ്റനിംഗ് ആർച്ച് സി പില്ലർ, ട്വിൻ ടിപ് എക്സ്ഹോസ്റ്റ്, എയറോ ഡൈനാമിക് റിയർ സ്പോയിലർ എന്നിവ ഡിസൈനിലെ പുതുമയാണ്. രണ്ട് ഡ്യുവൽ ടോണും എട്ട് മോണോ ടോണുമായി പത്ത് നിറങ്ങളിലും ക്രെറ്റ എത്തുന്നുണ്ട്.