ന്യൂഡൽഹി: എന്‍ഡ്-ടു-എന്‍ഡ് ചാര്‍ജിംഗ് സൗകര്യങ്ങളൊരുക്കാന്‍ ടാറ്റ പവറുമായി സഹകരിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ റീട്ടെയ്ലര്മാര്ക്കും ഉപഭോക്താക്കള്‍ക്കും പൂര്‍ണ ചാര്‍ജിംഗ് സൗകര്യങ്ങളും ആവശ്യമായ വില്‍പ്പനാനന്തര പിന്തുണയും ടാറ്റാ പവര്‍ നല്‍കും.
ഈ വര്‍ഷം രണ്ടാം പകുതിയോടെ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ജാഗ്വാര്‍ ഐ-പേസ്, ഭാവിയില്‍ ഇന്ത്യയിലെത്തുന്ന ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍സ് (ബിഇവി), പ്ലഗ്-ഇന്‍-ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍സ് (പിഎച്ച്ഇവി) തുടങ്ങിയവയുടെ ഉപഭോക്താക്കള്‍ക്ക് ഈ പങ്കാളിത്തത്തിന്റെപ്രയോജനം ലഭിക്കും.
24 നഗരങ്ങളിലായുള്ള റീട്ടെയിൽ ശൃംഖലയിലും ഉപഭോക്താവിന്റെ വീട്ടിലും ഓഫീസിലും ടാറ്റ പവര്‍ ചാര്‍ജിംഗ് സൗകര്യമൊരുക്കും. 7 kW മുതല്‍ 50 kW വരെ ശേഷിയുള്ള എസി, ഡിസി ചാര്‍ജറുകളാണ് ലഭ്യമാക്കുക.