കൊച്ചി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ പുതിയ മോഡലായ സ്പിരിറ്റഡ് ന്യൂ വെര്‍ണയുടെ ചിത്രങ്ങള്‍ പുറത്തു വിട്ടു. സ്റ്റൈലും ആര്‍ക്കിടെക്ചറും ടെക്നോളജിയും ഒത്തിണങ്ങിയ മോഡലാണിത്.
ഗംഭീരമായ ഡിസൈന്‍, അത്യാകര്‍ഷകമായ ഫീച്ചറുകള്‍, ഉയര്‍ന്ന വിശ്വാസ്യത, അത്യാധുനിക ടെക്നോളജി ആന്‍ഡ് യൂത്ത്ഫുള്‍ പെര്‍ഫോമന്‍സ് എന്നീ അഞ്ചു ഘടകങ്ങള്‍ ഒത്തിണങ്ങിയ വാഹനമാണ് സ്പിരിറ്റഡ് ന്യൂ വെര്‍ണ.
പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ ബിഎസ് 6 ഡീസല്‍ ആന്‍ഡ് പെട്രോള്‍ എന്‍ജിനുകളില്‍ സ്പിരിറ്റഡ് ന്യൂ വെര്‍ണ ലഭ്യമാണ്.
ഡിജിറ്റല്‍ ക്ലസ്റ്റര്‍, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റ്, ട്വിന്‍ ടിപ്പ് മഫ്ളര്‍ ഡിസൈന്‍, സ്മാര്‍ട്ട് ട്രങ്ക്, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍ തുടങ്ങി നിരവധി ഫീച്ചറുകളും സ്പിരിറ്റഡ് ന്യൂ വെര്‍ണയെ കൂടുതല്‍ മിഴിവുറ്റതാക്കുന്നു.