ഐഷറിന്റെ ബിഎസ് 6 ബസുകളും ട്രക്കുകളും വിപണിയില്‍
Friday, March 6, 2020 3:24 PM IST
കൊച്ചി: വോള്‍വോ ഗ്രൂപ്പിന്റെയും ഐഷര്‍ മോട്ടോഴ്സിന്റെയും സംയുക്ത സംരംഭമായ വിഇ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് (വിഇസിവി) ബിഎസ്6 ശ്രേണിയില്‍ 4.9 ടണ്‍ 5.9 ടണ്‍ ഭാരപരിധിയില്‍പ്പെട്ട ട്രക്കുകളും ബസുകളും വിപണിയില്‍ അവതരിപ്പിച്ചു.
ഐഷറിന്റെ അതിനൂതന ബിഎസ്6 സംവിധാനമായ ഇ യു ടെക്6 നൊപ്പമാണ് പുതിയ വാഹനങ്ങള്‍ നിരത്തിലെത്തുന്നത്. യൂറോ 6 വൈദഗ്ധ്യത്തോടൊപ്പം വിശ്വസ്തമായ എന്ജിന് സാങ്കേതിക വിദ്യയും ഇന്ധനക്ഷമതയുമുള്ളതാണു പുതിയ വാഹനനിര. ആറു വര്‍ഷം കൊണ്ടാണു യൂറോ 6 വികസിപ്പിച്ചെടുത്തതെന്ന് കന്പനി അധികൃതർ അറിയിച്ചു.
ഈ മാസം അവസാനത്തോടെ രാജ്യത്ത് എല്ലായിടത്തും ഐഷര്‍ ബിഎസ് 6 വാഹനങ്ങള്‍ ലഭ്യമാകും.