മുംബൈ: ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ഏറ്റവും പുതിയ ആഡംബര എംപിവി മോഡൽ വെൽഫയർ ഇന്ത്യൻ വിപണിയിലെത്തി. 79.50 ലക്ഷം രൂപ (എക്സ് ഷോറും)യാണു വില.
ടൊയോട്ടയുടെ ഇന്ത്യയിലെ ഏറ്റവും വിലയുള്ള ഉത്പന്നം എന്ന റിക്കാർഡും വെൽഫയറിനാണ്.
2.5 ലിറ്റർ പെട്രോൾ എൻജിൻ കരുത്തു പകരുന്ന വാഹനത്തിനു കന്പനി അവകാശപ്പെടുന്ന മൈലേജ് 16.35 കിലോമീറ്റർ ആണ്.
രണ്ട് സണ്‍റൂഫ്, മൂന്നു മേഖലയിലുള്ള ക്ലൈമറ്റ് കണ്ട്രോൾ, 13 ഇഞ്ച് എന്റർടെയിൻമെന്റ് യൂണിറ്റ്, ലെതർ അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് എൽഇഡി ഹെഡ് ലൈറ്റുകൾ, ഏഴ് എയർബാഗുകൾ, മുൻവശത്തും പിൻവശത്തുമുള്ള പാർക്കിംഗ് സെൻസറുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റന്റ് എന്നിവ ഫീച്ചറുകളിൽപ്പെടുന്നു.