കൊച്ചി: ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് അവതരിപ്പിച്ച വണ്ടർ വാറന്റി സൗകര്യം കൂടുതൽ ഹുണ്ടായി കാറുകളിലേക്ക്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഐ 10 നിയോസ് മോഡലിലൂടെ അവതരിപ്പിച്ച വണ്ടർ വാറന്റി ഇപ്പോൾ ഹുണ്ടായി ഔറ മോഡലുകൾക്കും ലഭിക്കുമെന്ന് കന്പനി അധികൃതർ അറിയിച്ചു. സാധാരണനിലയിൽ നൽകിവരുന്ന മൂന്നു വർഷ വാറന്റിക്കു പുറമേ നാലു വർഷം, അഞ്ചു വർഷം എന്നീ അവസരങ്ങൾകൂടി ലഭ്യമാക്കുന്നതാണു വണ്ടർ വാറന്റി.
മൂന്നു വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്ററാണ് സാധാരണയായി കാറുകൾക്ക് ലഭിക്കാറുള്ള വാറന്റി. വണ്ടർ വാറന്റി സൗകര്യം പ്രയോജനപ്പെടുത്തി നാല് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ, അഞ്ചു വർഷം അല്ലെങ്കിൽ 40,000 കിലോമീറ്റർ എന്നിങ്ങനെയുള്ള വാറന്റി ഓഫ്ഷനുകൾ ഉപഭോക്താവിന് തെരഞ്ഞെടുക്കാം.
കുറവ് കിലോമീറ്റർ വാഹനം ഉപയോഗിക്കുന്നവരെ സംബന്ധിച്ച് ഏറെ പ്രയോജനം ചെയ്യുന്നതാണ് വണ്ടർ വാറന്റി.