ന്യൂഡൽഹി: വാഹന വിപണിയിലെ മാന്ദ്യം തുടരുന്നു. ജനുവരിയിൽ മൊത്തം വാഹന വില്പന 13.83 ശതമാനം കുറഞ്ഞതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) അറിയിച്ചു.
ഇനം, ഈ ജനുവരിയിലെ വില്പന, ബ്രാക്കറ്റിൽ 2019 ജനുവരിയിലെ വില്പന, വില്പനയിലെ ഇടിവ് (ശതമാനം) എന്ന ക്രമത്തിൽ.
കാർ
1,64,793 (1,79,324) -8.1
മോട്ടോർ സൈക്കിൾ
8,71,886 (10,27,766) -15.17
മൊത്തം ടൂവീലർ
13,41,005 (15,97,528) - 16.06
വാണിജ്യവാഹനം
75,289 (87,591) -14.04
മൊത്തം
17,39,975 (20,19,253) - 13.83