കൊച്ചി: ഹോണ്ട ഡിയോയുടെ ബിഎസ് 6 സ്കൂട്ടർ പുറത്തിറക്കി. രൂപകല്പനയിലും സാങ്കേതിക വിദ്യയിലും ഒട്ടേറെ സവിശേഷതകളുമായാണ് ബിഎസ് 6 ഡിയോ വരുന്നത്. 110 സിസി പിജിഎം-എഫ്ഐ എച്ച്ഇടി എൻജിനാണ്. സംയോജിത ഡൈ കാസ്റ്റിംഗ് നടപടികളിലൂടെ ഹോണ്ട വികസിപ്പിച്ചെടുത്ത ലോകത്തെ ആദ്യ ടന്പിൾ ഫ്ളോ സാങ്കേതികവിദ്യയും ഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്. ഡിജിറ്റൽ മീറ്ററാണ്.
ദൂരം, ഇന്ധനക്ഷമത, ടോട്ടൽ ട്രിപ്, ക്ലോക്ക് തുടങ്ങിയ വിവരങ്ങൾ ഡിസ്പ്ലേയിൽ ഉണ്ടാകും. സൈഡ് സ്റ്റാൻഡിൽ വാഹനം സ്റ്റാർട്ട് ആകില്ലെന്ന് മാത്രമല്ല, അപകടസൂചന നൽകുന്ന ഇൻഡിക്കേഷനും ഉണ്ടാകും. വീൽ ബേസ് കൂട്ടിയിട്ടുണ്ട്. മൂന്നു തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർ സസ്പെൻഷനും ഡിയോ ബിഎസ് 6 ന്റെ സവിശേഷതയാണ്.
സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. സ്റ്റാൻഡേർഡ് വേരിയന്റ് മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, കാൻഡി ജാസി ബ്ലൂ, സ്പോർട്സ് റെഡ് ആൻഡ് വൈബ്രന്റ് ഓറഞ്ച് കളറുകളിലും ഡീലക്സ് വേരിയന്റ് മാറ്റ് സാങ്റിയ റെഡ് മെറ്റാലിക്, ഡാസിൽ യെല്ലോ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നിവയിലും ലഭ്യമാണ്. സ്റ്റാൻഡേർഡിന് 59,990 രൂപയും ഡീലക്സ് വേരിയന്റിന് 63,340 രൂപയുമാണ് ഡൽഹി എക്സ്ഷോറൂം വില.