തൃശൂർ: ജീപ് കോംപസ് ശ്രേണിയിലെ എല്ലാ വാഹനങ്ങളും ഭാരത് സ്റ്റേജ്-6 എൻജിനുകളായി അപ്ഗ്രേഡ്ചെയ്തു. രഞ്ചൻഗൂണിലാണ് ബിഎസ്-6 ശ്രേണിയുടെ തദ്ദേശീയ ഉത്പാദനം. അപ്ഗ്രേഡ്ചെയ്ത എസ്യുവി ശ്രേണിയിലുള്ള വാഹനങ്ങൾ ബിഎസ്-6 പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ ഉടൻതന്നെ ലഭ്യമാകുമെന്ന് എഫ്സിഎ ഇന്ത്യ അറിയിച്ചു.
2019 ജൂണിൽ പ്രീമിയം കോംപാക്ട് എസ്യുവി വിഭാഗത്തിൽ ബിഎസ്-6 പവർട്രെയ്ൻ പുറത്തിറക്കുന്ന ആദ്യ ഒഇഎമ്മായി കമ്പനി മാറിയതായി എഫ്സിഎ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ ഡോ. പാർഥ ദത്ത പറഞ്ഞു. അതിനുശേഷം എട്ടുമാസങ്ങൾക്കുള്ളിൽ ജീപ് കോംപസിന്റെ മുഴുവൻ ശ്രേണിയും ബി എസ്-6 ആയിരിക്കുകയാണ്.
പെട്രോൾ, ഡീസൽ വേരിയന്റുകളിൽ നിർണായകമായ സാങ്കേതിക അപ്ഗ്രേഡിംഗ് നടത്തിയതിനാൽ വിലയുടെ മാർജിനും പുതുക്കിയിട്ടുണ്ട്. ബേസ് സ്പോർട് മുതൽ ടോപ് എൻഡ് ലിമിറ്റഡ് പ്ലസ് വരെ 25,000 രൂപ മുതൽ 1,10,000 രൂപവരെയാണ് ജീപ് കോംപസ് ബിഎസ്-6 വർധിച്ചിരിക്കുന്നത്. ഇവ ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനോടുകൂടി ലഭ്യമാകും.
യൂറിയ സാങ്കേതികവിദ്യ ഉപയോഗിച്ചതിനാൽ യാത്രയിൽ സ്വയം ശുചീകരിക്കുന്ന വിധത്തിലാണ് എൻജിൻരൂപകല്പന.
ആന്റിലോക്ക് ബ്ലേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, ട്രാക്ഷൻ കണ്ട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, നാലു വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ഫ്രീക്വൻസി ഡാംപ്ഡ് സസ്പെൻഷൻ തുടങ്ങിയ സ്റ്റാൻഡേഡ് സുരക്ഷാ ഫീച്ചറുകളുമുണ്ട്.