മെഴ്സിഡീസ്-ബെൻസിന്റെ ബ്രാൻഡ് "ഇക്യു’
Friday, February 7, 2020 2:17 PM IST
രാജ്യത്തെ ഏറ്റവും വലിയ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡെസ് ബെൻസ് സുസ്ഥിര ആഡംബരം എന്ന ലക്ഷ്യവുമായുള്ള ഇക്യു’ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. വൈദ്യുത ബുദ്ധിയുമായി’ ബന്ധപ്പെട്ട ഇലക്ട്രിക് ഇന്റലിജൻസ് എന്നതാണ് ഇക്യു എന്ന ബ്രാൻഡിലുള്ള സാങ്കേതികവിദ്യയും ഉൽപ്പന്നങ്ങളും കൊണ്ട് ഉദ്ദേശിക്കുന്നത്.
പൂനെ ചകനിലുള്ള നിർമാണ ശാലയിൽ മെഴ്സിഡീസ് - ബെൻസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ മാർട്ടിൻ ഷെവെക്്, മെഴ്സിഡീസ്-ബെൻസ് ഇന്ത്യയുടെ വിപണന വിഭാഗം വൈസ് പ്രസിഡന്റ് സന്തോഷ് അയ്യറും ചേർന്ന് പുറത്തിറക്കിയത്.
വാഹന നിർമാണത്തിനായുള്ള വൈദ്യുത ആവശ്യത്തിന്റെ 20 ശതമാനത്തോളം നിലവിൽ പുനരുപയോഗ മേഖലകളിൽ നിന്നാണ് കന്പനി കണ്ടെത്തുന്നത്.
ഈവർഷാവസാനത്തോടെ ഇത് 45 ശതമാനമായി ഉയർത്തും. 1.6 മെഗാ വാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും പ്രതിവർഷം 2600 ടണ്ണോളം കാർബണ്‍ ഡയോക്സൈഡ് കുറക്കുവാനും ഇതു സഹായകമാകും.