കൊച്ചി: ഇവിഎം ഓട്ടോക്രാഫ്റ്റിന്റെ ഉടമസ്ഥതയിൽ, ഇന്ത്യയിലെ ആദ്യത്തെ മിനി അർബൻ സ്റ്റോർ എറണാകുളം സൗത്ത് കളമശേരിയിൽ പ്രവർത്തനം ആരംഭിച്ചു. മിനി വാഹനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന സ്റ്റോറിൽ വാഹനം ആസ്വദിക്കുന്നതിനൊപ്പം ഭക്ഷണപാനീയങ്ങളുടെ കഫേയും ഒരുക്കിയിട്ടുണ്ട്.
ഇതോടൊപ്പം തന്നെ മിനി ലൈഫ് സ്റ്റൈൽ കളക്ഷനുകളും ലഭ്യമാണ്. ഇവിടെ തന്നെയാണ് വാഹനങ്ങളുടെ വിൽപ്പന, സർവീസ്, സ്പെയർ പാർട്സുകൾ, അനുബന്ധ സേവനങ്ങൾ എന്നിവയും ഒരുക്കിയിട്ടുള്ളത്. ബിഎംഡബ്ല്യു ഗ്രൂപ്പിനു കീഴിൽ പരിശീലനം ലഭിച്ചവരാണ് ഇവിഎമ്മിന്റെ മിനി സ്റ്റോറിൽ ജോലി ചെയ്യുന്നത്. മിനി 3 ഡോർ ഹാച്ച്, മിനി 5 ഡോർ ഹാച്ച്, മിനി ജോണ്‍ കൂപ്പർ വർക്ക്സ് ഹാച്ച്, മിനി കണ്‍വേർട്ടിബിൾ, മിനി ക്ലബ്മാൻ, പ്രാദേശികമായി നിർമിച്ച മിനി കണ്ട്രീമാൻ എന്നിവയാണ് നിലവിലുള്ള വാഹന മോഡലുകൾ.