എട്ടു പേരെങ്കിൽ എടുക്ക് വാട്സ്ആപ്!
Saturday, May 16, 2020 4:56 PM IST
മുംബൈ: ഗ്രൂപ്പ് കോളിൽ എട്ടു പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വാട്സ്ആപ് അപ്ഡേഷൻ വരവായി. അമേരിക്കയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ പുതിയ സംവിധാനം നേരത്തേ തന്നെ എത്തിയിരുന്നെങ്കിലും ഇന്ത്യയിൽ വ്യാപകമായി ലഭിച്ചിരുന്നില്ല.
ലോക്ക് ഡൗൺ കാലത്തു നാലു പേർക്കു മാത്രം പങ്കെടുക്കാവുന്ന വാട്സ്ആപ്പിന്റെ ഗ്രൂപ്പ് കോളിംഗ് സംവിധാനം പര്യപ്തമല്ലെന്നുള്ള പരാതി വ്യാപകമായതോടെയാണ് കന്പനി പുതിയ സംവിധാനമെത്തിച്ചത്.
നിരവധി ആളുകൾക്കു ഗ്രൂപ്പ് കോളിൽ പങ്കെടുക്കാൻ സംവിധാനമുള്ള സൂം ആപ്പിനോട് പോരാടാൻ 50 പേർക്കു പങ്കെടുക്കാവുന്ന മെസഞ്ചർ റൂം പ്ലാറ്റ് ഫോമും വാട്സ്ആപ്പിന്റെ മാതൃ കന്പനിയായ ഫേസ്ബുക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.