സൂമിനെ സൂക്ഷിക്കണം: കേന്ദ്രം
Friday, April 17, 2020 2:30 PM IST
ന്യൂഡൽഹി: സൂം വീഡിയോ കോൺഫറൻസിംഗ് ആപ് സുരക്ഷിതമല്ലെന്നു കേന്ദ്ര ആഭ്യന്തരവകുപ്പ്. കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ഓഫ് ഇന്ത്യ (സെർട്ട്-ഇൻ) സൂമിനെപ്പറ്റി ആശങ്ക അറിയിച്ചശേഷമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഗവൺമെന്റിന്റെ സൈബർ സെക്യൂരിറ്റി ഏജൻസിയാണ് സെർട്ട് ഇൻ.
സർക്കാർ ഓഫീസർമാർ ഇതുപയോഗിക്കുന്നത് ഇന്ത്യ വിലക്കിയിരുന്നു.സ്വകാര്യവ്യക്തികൾക്കും ഇതു സുരക്ഷിതമല്ലെന്നാണു പുതിയ മുന്നറിയിപ്പ്. വീട്ടിലിരുന്ന ജോലിചെയ്യുന്ന പതിനായിരക്കണക്കിനുപേർ ഓഫീസുമായി ബന്ധപ്പെടാൻ ഈ ചൈനീസ് ആപ് ഉപയോഗിക്കുന്നുണ്ട്. പഠനത്തിനും ഇത് ഉപയോഗിക്കുന്നു.
രഹസ്യവിവരങ്ങൾ ക്രിമിനലുകളുടെ കൈയിൽ ചെല്ലാൻ സൂമിന്റെ ഉപയോഗം കാരണമാകുമെന്നു സെർട്ട് ഇൻ പറയുന്നു.
സ്വകാര്യതയും സുരക്ഷയും പാലിക്കാൻ കന്പനി വേഗം നടപടികൾ എടുക്കുമെന്നു സൂം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എറിക് യുവാൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.