ഇന്ത്യയിലെ പ്രമുഖ വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന് കമ്പനി ലിമിറ്റഡ് വെയറബിള്‍ രംഗത്ത് ശക്തമായ മുന്നേറ്റം കുറിച്ചുകൊണ്ട് ടൈറ്റന് കണക്ടഡ് എക്സ് എന്ന പേരില്‍ പതിമൂന്ന് സ്മാര്‍ട്ട് ഫീച്ചറുകളുള്ള ഫുള്‍ ടച്ച് സ്മാര്‍ട്ട് വാച്ച് ടൈറ്റന് വിപണിയില്‍ അവതരിപ്പിച്ചു. മൂന്ന് വ്യത്യസ്ത രൂപത്തില്‍ 13 ടെക് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ഇവ വിപണിയിലെത്തുന്നത്.
അനലോഗ് ഹാന്‍ഡിലുകളോടെ 1.2 ഇഞ്ച് ഫുള്‍ കളര്‍ ടച്ച് സ്ക്രീന്‍, ആക്ടിവിറ്റി ട്രാക്കിംഗ്, ഹാര്‍ട്ട്ബീറ്റ് മോനിട്ടറിംഗ്, ഫൈന്‍ഡ് ഫോണ്‍, കാമറ കണ്ട്രോള്, സ്ലീപ് ട്രാക്കിംഗ്, വെതര്‍, കലണ്ടര്‍ അലര്‍ട്ട്, കസ്റ്റമൈസ് ചെയ്യാവുന്ന വാച്ച് ഫേയ്സുകള്‍, മ്യൂസിക്, സെല്‍ഫി കണ്ട്രോള് തുടങ്ങിയ സൗകര്യങ്ങള്‍ ഈ വാച്ചിനുണ്ടെന്ന് ടൈറ്റന്റെ വാച്ചസ് ആന്‍ഡ് വെയറബിള്‍സ് ബിസിനസ് സിഇഒ എസ്. രവി കാന്ത് പറഞ്ഞു.