മൊബൈൽ നിരക്ക് ഇപ്പോൾ കൂട്ടില്ല
Monday, March 30, 2020 12:43 PM IST
ന്യൂഡൽഹി: രാജ്യത്തെ ലോക്ക് ഡൗൺ കാലത്ത് മൊബൈൽ നിരക്കുകളിൽ കന്പനികൾ മാറ്റംവരുത്തില്ലെന്നു സെല്ലുലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ). ഏപ്രിൽ ഒന്നു മുതൽ നിരക്കുകൂട്ടണമെന്ന് വോഡഫോൺ ഐഡിയ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
മൊബൈൽ ഡാറ്റ ഒരു ജിബിക്ക് 20 രൂപ മുതൽ 35 രൂപവരെ ആക്കണമെന്നു വിവിധ കന്പനികൾ ആവശ്യപ്പെടുന്നുണ്ട്. ഇപ്പോൾ ഒരു ജിബി 3.50 രൂപ നിരക്കിൽ ലഭിക്കും.