മുംബൈ: കോറോണ വൈറസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്ന ഹെൽത്ത് അലർട്ട് സംവിധാനം വാട്സ്ആപ്പിലൂടെ ലഭ്യമാക്കി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). രോഗവ്യാപനം തടയാനുള്ള മാർഗങ്ങൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ, യാത്രകൾ നടത്തുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയ്ക്കു പുറമേ കോവിഡ് -19 രോഗബാധ സംബന്ധിച്ച കണക്കുകളും ‘ഡബ്യുഎച്ച്ഒ ഹെൽത്ത് അലർട്ടി’ലൂടെ ലഭ്യമാകുമെന്നു വാട്സ്ആപ്പ് അറിയിച്ചു.
സേവനം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ വാട്സ്ആപ്പിൽ + 41 79 893 1892 എന്ന നന്പറിൽ ‘ഹായ്’ അയച്ചാൽ മതിയാകും. whatsapp. com/coronavirusഎന്ന അഡ്രസിൽ വാട്സ്ആപ്പിന്റെ ഇൻഫർമേഷൻ ഹബ്ബിൽനിന്നുള്ള വിവരങ്ങളും ലഭ്യമാണ്.
ഇംഗ്ലീഷ് ഭാഷയിലുള്ള അലർട്ട് വൈകാതെ അറബിക്, ചൈനീസ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് എന്നീ ഭാഷകളിലും ലഭ്യമാക്കും. കൊറോണയുമായി ബന്ധപ്പെട്ടുള്ള വ്യാജവാർത്തകളുടെ പ്രചാരണം തടയാൻ വാട്സ്ആപ് നേരത്തേതന്നെ വസ്തുതാ പരിശോധന സംവിധാനം കൊണ്ടുവന്നിരുന്നു.