സാംസംഗിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ എസ് 20 പ്ലസ് സ്വന്തമാക്കി നടി മഞ്ജു വാര്യർ. കേരളത്തിലെ പ്രമുഖ ഡിജിറ്റൽ ഷോപ്പുകളിലൊന്നായ ഓക്സിജനിൽ നിന്നാണ് മഞ്ജു വാര്യർ ഫോൺ സ്വന്തമാക്കിയത്.
ഓക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസ് എസ് 20 പ്ലസിന്റെ ആദ്യവില്പന മഞ്ജു വാര്യർക്ക് നല്കി നിർവഹിച്ചു. സാംസംഗ് റീജണൽ മാനേജർ സജീഷ് ജോസ്, സോണൽ മാനേജർ പ്രേം കൃഷ്ണൻ, ഏരിയ ബിസിനസ് മാനേജർ സുമിത്ത് സുരേന്ദ്രൻ, സെബാസ്റ്റ്യൻ വെമ്പേനി, ഓക്സിജൻ റീട്ടെയിൽ മാനേജർ സെബാസ്റ്റ്യൻ തോമസ്, മാർക്കറ്റിംഗ് മാനേജർ സെറിൻ ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യയിൽ വ്യാഴാഴ്ചയാണ് എസ് 20 പ്ലസ് പുറത്തിറക്കിയത്. 73,999 രൂപയാണ് വില. 30X സൂമിൽ 64,12,12 എം.പി ക്യാമറയുള്ള എസ് 20 പ്ലസിൽ എട്ട് ജിബി റാമും 256 ജിബി ഇന്റേണൽ മെമ്മറിയുമുണ്ട്. 6.7 ഇഞ്ച് ഡൈനാമിക് അമോ എൽഇഡി ഡിസ്പ്ലേയിൽ 120 ജിഗാഹെർട്സ് സ്പീഡിൽ പെർഫോം ചെയ്യുന്നതാണ്.
25 വാട്സ് ഫാസ്റ്റ് ചാർജിംഗുള്ള 4500 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്. കോസ്മിക് ബ്ലാക്ക്, ക്ലൗഡ് ബ്ളു, കോസ്മിക് ഗ്രേ എന്നീ മൂന്നു നിറങ്ങളിൽ ലഭ്യമാണ്. എക്സചേഞ്ച് അപ്ഗ്രേഡ് ഓഫർ, മികച്ച ഇഎംഎ ഓഫറുകൾ എന്നിവ കൂടാതെ ആകർഷകമായ ഓഫറുകളും ഓക്സിജൻ ഡിജിറ്റൽ ഷോപ്പ് നല്കുന്നുണ്ട്.