ജർമൻ ഓഡിയോ കന്പനിയായ സെൻഹൈസറിന്റെ ആംബിയോ സൗണ്ട്ബാർ ഇന്ത്യയിൽ അവതരിപ്പിച്ചു. സൗണ്ട്ബാറിന്റെ വില 1,99,990 രൂപയാണ്.
സെൻഹൈസർ ആംബിയോ ട്രേഡ്മാർക്കിനു കീഴിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ആംബിയോ 3ഡി ഓഡിയോ സാങ്കേതിക വിദ്യ പരമാവധി ഓഡിയോ അനുഭവം നൽകും.
പ്ലേബാക്കിന്റെയും റിയാലിറ്റിയുടെയും അതിരുകൾ ഇല്ലാതാക്കുന്ന ഓൾ-ഇൻ-വണ്‍ ഉപകരണമാണ് ആംബിയോ സൗണ്ട്ബാർ. ലാക്ക്വർ ചെയ്ത അലുമിനിയം പ്രതലം. പതിമൂന്ന് ഡ്രൈവുകളാണുള്ളത്. ഫ്രോണ്‍ഹോഫർ ഐഐഎസുമായി ചേർന്നാണ് ഏറ്റവും പുതിയ വിർച്ച്വലൈസേഷൻ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്.
ഡോൾബി അറ്റ്മോസ്, എംപെഗ്-എച്ച്, ഡിടിഎസ്-എക്സ് എന്നിങ്ങനെ എന്തിനും യോജിക്കുന്നതാണ് ആംബിയോ സൗണ്ട്ബാർ. സ്റ്റീരിയോയും 3ഡി 5.1 ഉള്ളടക്കവും പുനഃസൃഷ്ടിക്കാൻ കഴിയുന്നതാണ് സാങ്കേതികവിദ്യ. സിനിമ, സംഗീതം, സ്പോർട്സ്, വാർത്ത, ന്യൂട്രൽ എന്നിങ്ങനെ അഞ്ചു തരത്തിൽ സെറ്റ് ചെയ്യാവുന്നതാണ് സൗണ്ടബാർ. വിവിധ പശ്ചാത്തലങ്ങൾക്കും ഫ്രീക്വൻസികൾക്കും അനുയോജ്യമായും 3ഡി ശബ്ദത്തിന് ചേർന്നും പ്രവർത്തിക്കാവുന്ന തരത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബിൽറ്റ്-ഇൻ ഗൂഗിൾ ക്രോംകാസ്റ്റ് വഴി സെൻഹൈസർ ആംബിയോ സൗണ്ട്ബാർ കണക്റ്റ് ചെയ്യുന്നു. ബ്ലൂടൂത്ത്, എച്ച്ഡിഎംഐ ഇഎആർസി/സിഇസി എന്നിവയും കണക്റ്റ് ചെയ്യുന്നു. എച്ച്ഡിഎംഐ ഇൻപുട്ട്, ഒപ്റ്റിക്കൽ ഓഡിയോ പോർട്ട്, ആക്സിലറി (ആർസിഎ) ഇൻപുട്ട് എന്നിവയും കണക്റ്റിവിറ്റിയിൽപ്പെടുന്നു.
ഐഒഎസിലും ആൻഡ്രോയിഡിലും സെൻഹൈസറിന്റെ സ്മാർട്ട് കണ്ട്രോൾ ആപ്പ് വഴി ഇത് ഉപയോഗിക്കാം.സ്മാർട്ട് ഉപകരണങ്ങൾ വഴി സെറ്റിംഗ്സ് നടത്താൻ ഇത് ഉപയോക്താവിനെ സഹായിക്കും. ആംബിയോയുടെ മൂന്ന് വ്യത്യസ്ത മോഡുകളാണുള്ളത്(ലൈറ്റ്, സ്റ്റാൻഡേർഡ്, ബൂസ്റ്റ്). വൈഫൈ, ആപ്പ് അപ്ഡേറ്റുകൾ വഴി പുതിയ ഫീച്ചറുകൾ സൗണ്ട്ബാറിൽ കൂട്ടിച്ചേർക്കും.