മുംബൈ: സാംസംഗിന്റെ ഗാലക്സി എം ശ്രേണിയിലെ ഏറ്റവും പുതിയ മോഡൽ ഗാലക്സി എം31 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 64 ജിബി സ്റ്റോറേജും 6 ജിബി റാമുമുള്ള ബേസ് മോഡലിന് 15,999 രൂപയാണ് വില.
128 ജിബി സ്റ്റോറേജുള്ള മോഡലിന് 16,999 രൂപയും. സ്പേസ് ബ്ലാക്, ഓഷ്യൻ ബ്ലു എന്നീ നിറങ്ങളിൽ ലഭ്യമാണ്. മാർച്ച് അഞ്ച് മുതൽ വില്പനയാരംഭിക്കുമെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്. 6000 എംഎഎച്ച് ബാറ്ററി, 64 മെഗാപിക്സലിന്റെ ക്വാഡ് കാമറ സംവിധാനം, 32 മെഗാപിക്സലിന്റെ സെൽഫി കാമറ, 6.4 ഇഞ്ച് ഫുൾ എച്ഡി ഡിസ്പ്ലേ, ഒക്ടാകോർ എക്സിനോസ് പ്രോസസർ, ആൻഡ്രോയിഡ് 10 ഒഎസ് തുടങ്ങിയവയാണ് ഫീച്ചറുകൾ.
6000എംഎഎച്ചിന്റെ ബാറ്ററി ഫുൾചാർജിൽ 26 മണിക്കൂറിന്റെ വീഡിയോ പ്ലേ ബാക്ക് നൽകുമെന്നാണ് കന്പനി അവകാശപ്പെടുന്നത്.