കൊച്ചി: മുൻനിര ഇലക്ട്രോണിക് ഗൃഹോപകരണ നിർമാതാക്കളായ ഹെയര്‍, റെഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍, വാഷിംഗ് മെഷീന്, എല്‍ഇഡി ടിവി, മൈക്രോവേവ്, ഡീപ് ഫ്രീസര്‍, വാട്ടര്‍ ഹീറ്റര്‍ തുടങ്ങി 83 പുതിയ ഉത്പന്നങ്ങൾകൂടി വിപണിയിലിറക്കുന്നു. ഇന്റര്‍നെറ്റ് ഓഫ് ടെക്നോളജി (ഐഒടി) സാങ്കേതികതയോടെ നൂതനമായ പുതിയ മോഡലുകളും കന്പനി വിപണിയിലിറക്കാനൊരുങ്ങുകയാണ്.
ആന്‍ഡ്രോയ്ഡ്- ഗൂഗിൾ സര്‍ട്ടിഫൈഡ് സ്മാര്‍ട്ട് എല്‍ഇഡി ടിവി, വൈഫൈ വാഷിംഗ് മെഷിന്, ക്ലീന്‍ കൂള്‍ എസി, ഡോറില്‍ എല്‍ഇഡി സ്ക്രീനുള്ള സ്മാര്‍ട്ട് റെഫ്രിജറേറ്റര്‍ തുടങ്ങിയവയും ഐഒടി ശ്രേണിയില്‍ വരുന്നു.
നിലവില്‍ കമ്പനിക്ക് രാജ്യമാകെ 20,000 ഡീലര്‍മാരും 539 സര്‍വീസ് സെന്ററുകളുമുണ്ട്. ഡോര്‍ ടു ഡോര്‍ മൊബൈല്‍ സര്‍വീസ് വാന്‍, 24x7 ടോള്‍ഫ്രീ ഹെല്പ്പ്ലൈന്, വെബ്സൈറ്റില്‍ ലൈവ് ചാറ്റ്, വാട്സാപ് സര്‍വീസ് സപ്പോര്‍ട്ട് തുടങ്ങിയവയും ഹെയറിന്റെ സവിശേഷതകളാണ്.