അതിവേഗം ഡിജിറ്റലായി കൊണ്ടിരിക്കുന്ന സന്പദ് വ്യവസ്ഥയിൽ ബിസിനസുകളുടെ വർധിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യത്തെ ഏറ്റവും വലിയ സംയോജിത ടെലികമ്മ്യൂണിക്കേഷൻസ് സേവന ദാതാവായ ഭാരതി എയർടെലും (എയർടെൽ) ഗൂഗിൾ ക്ലൗഡും സഹകരിക്കുന്നു.
സംയോജിത ഐസിടി പോർട്ട്ഫോളിയോയുടെ ഭാഗമായി എയർടെൽ ചെറുകിട, ഇടത്തരം ബിസിനസുകൾക്കായി ജിമെയിൽ, ഡോക്സ്, ഡ്രൈവ്, കലണ്ടർ തുടങ്ങിയ ഇന്റലിജന്റ് ആപ്പുകളുടെ ഒരു സെറ്റായ ജിസ്യൂട്ടാണ് ഒരുക്കുന്നത്.
ഇന്ത്യയിലുടനീളമുള്ള 2500 വലിയ ബിസിനസുകൾക്കും അഞ്ചു ലക്ഷം എസ്എംബികൾക്കും സ്റ്റാർട്ട്അപ്പുകൾക്കും എയർടെൽ സേവനം ലഭ്യമാക്കും.