കൊച്ചി: എച്ച്പിയുടെ ക്രോംബുക്ക് എക്സ് 360 കേരള വിപണിയിൽ. ടാബ്ലെറ്റ്, ടെന്റ്, സ്റ്റാൻഡ് അല്ലെങ്കിൽ ലാപ്ടോപ് എന്നിങ്ങനെ വിവിധ രീതിയിൽ ഉപയോഗിക്കാവുന്ന ഓപ്ഷനുകൾ എക്സ് 360 വാഗ്ദാനം ചെയ്യുന്നു.
ക്രോം ഒഎസ് അടിസ്ഥാനമാക്കിയാണ് എച്ച്പി ക്രോംബുക്ക് എക്സ് 360 സജ്ജീകരിച്ചിരിക്കുന്നത്. ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ് 620 യോടുകൂടിയ എട്ടാം തലമുറ ഇന്റൽ കോർ ഐ5 പ്രോസസർ, 8ജിബി ഡിഡിആർ 4എസ്ഡി റാം, 64ജിബി ഇഎംഎംസി സ്റ്റോറേജ് എന്നിവ വേഗമേറിയ മികച്ച പ്രകടനം സാധ്യമാക്കുന്നു.
2യുഎസ്ബി-സി, ഒരു യുസ്ബി-എ പോർട്ടുകളും, ഹെഡ്ഫോൺ മൈക്രോഫോൺ കോമ്പോയും ഉൾപ്പെടുത്തിയിരിക്കുന്നു. വില 20,000 മുതൽ 50,000രൂപ വരെ.