1 ചൂടുകാലത്ത് മുഖക്കുരു കൂടുമെന്നു കേട്ടിട്ടുണ്ട്. എന്താണിതിനു കാരണം?
നമ്മുടെ മുഖചർമത്തിനു സ്വാഭാവികമായ മൃദുലത നൽകുകയും രോഗങ്ങളിൽനിന്നു സംരക്ഷണം നൽകുകയും ചെയ്യുന്ന ഗ്രന്ഥികളാണ് സെബേഷ്യസ് ഗ്രന്ഥികൾ. ഇവ ഉത്പാദിപ്പിക്കുന്ന ’സെബം’ എന്ന പദാർഥത്തിലൂടെയാണ് ഇതു സാധിക്കുന്നത്. സെബം, സെബേഷ്യസ് ഗ്രന്ഥികളിൽനിന്നു ചെറിയ കുഴലുകളിലൂടെ ഒഴുകി രോമകൂപങ്ങളിലൂടെ ചർമത്തിന്റെ ഉപരിതലത്തിൽ എത്താറാണു പതിവ്. വേനൽക്കാലത്ത് സെബം ഒഴുകുന്ന കുഴലുകളിലുള്ള കോശങ്ങൾ ജലം ആഗീരണം ചെയ്യുകയും വീർക്കുകയും ചെയ്യുന്നു. തന്മൂലം സെബത്തിന്റെ ഒഴുക്ക് തടസപ്പെടുന്നു.
2. മുഖക്കുരു ഉള്ളവർ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം കുറയ്ക്കേണ്ടതുണ്ടോ?
ഓയിൽ അധിഷ്ഠിതമായ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്പോൾ അതുമൂലം രോമകൂപങ്ങളുടെ സുഷിരങ്ങൾ അടയുകയും മുഖക്കുരു ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് സൗന്ദര്യവർധകവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതാണു
3.ചില മരുന്നുകൾ മുഖക്കുരു ഉണ്ടാക്കുമെന്നു കേട്ടിട്ടുണ്ട്. ഏതൊക്കെയാണവ?
ഗർഭനിരോധന ഗുളികകൾ, സ്റ്റിറോയിഡുകൾ, ഐഎൻഎച്ച്, ലിതിയം, ഫെനിറ്റോപ്പിയിൻ, ഡൈസൾഫിറാം, തയോയുറാസിൻ മുതലായ മരുന്നുകളുടെ ഉപയോഗം നിമിത്തം മുഖക്കുരു ഉണ്ടാവാറുണ്ട്.നല്ലത്.