മുടിയഴകിന് നിങ്ങള്‍ ചാര്‍ത്തുന്ന ഹെയര്‍ കളറിംഗ് ഫാഷന്‍ റാമ്പുകളില്നിന്ന് സാധാരണക്കാരിലേക്ക് എത്തികഴിഞ്ഞു. വന്‍നഗരങ്ങളില്‍ മാത്രം കണ്ടിരുന്ന ഹെയര്‍ കളറിംഗ് കാമ്പസുകളില്‍പോലും തരംഗമാണിന്ന്.
മുടിയഴകിനെപ്പറ്റി മലയാളികളുടെ കാഴ്ചപ്പാട് അല്പം വ്യത്യസ്തമാണ്. മുടി മുഴുവന്‍ കളര്‍ ചെയ്യുന്നവര്‍ ഇന്ന് കുറവാണ്. എന്നാല്‍ ഇഷ്ടമുള്ള നിറം തെരഞ്ഞെടുത്ത് 'ഹൈലൈറ്റിംഗ്' നടത്താനാണ് ഏവര്‍ക്കും താത്പര്യം.
ഹെയര്‍ കളറിംഗ് പരീക്ഷിക്കുന്നവര്‍ക്ക് ഇഷ്ടംപോലെ നിറങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. വെളുത്ത നിറമുള്ളവര്‍ക്ക് ചില്ലി റെഡ്, യെല്ലോ, ഗോള്‍ഡന്‍ ഷെയ്ഡുകളാണ് യോജിച്ചത്. ഇരുനിറമുള്ളവര്‍ക്ക് ബര്‍ഗണ്ടി തെരഞ്ഞെടുക്കാം. പാര്‍ലറുകളില്‍ ചെന്നും സ്വന്തമായും ഹെയര്‍ കളറിംഗ് നടത്താം.
പത്തിലേറെ ഷെയ്ഡുകളില്‍ ഹെയര്‍ കളര്‍ വിപണിയില്‍ ലഭ്യമാണ്. പര്‍പ്പിള്‍, വയലറ്റ്, ഗ്രേപ്പ്, ലാവണ്ടര്‍, പ്ലം, ഓര്‍ക്കിഡ്, മള്‍ബറി, ഐറിസ്, ജാം, വൈന്‍ തുടങ്ങിയ നിറങ്ങളില്‍ നിന്ന് അനുയോജ്യമായത് തെരഞ്ഞെടുക്കാം. ബര്‍ഗണ്ടി കളര്‍ പെെന്ന് മങ്ങിപ്പോകുന്നതിനാല് അനുയോജ്യമായ കണ്ടീഷണറും ലഭ്യമാണ്.
മിനി രാജു
ബ്യൂട്ടീഷന്, പാലാരിവട്ടം