കൊച്ചി : പ്രശസ്ത ഇംഗ്ലീഷ് കവയത്രി ഡോ. മോളി ജോസഫിന് എഷ്യൻ ലിറ്റററി സൊസൈറ്റിയുടെ വിമൻ അച്ചീവേഴ്സ് അവാർഡ്.ഫെബ്രുവരി 28 ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന മോളി ജോസഫ് 10 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ അങ്കമാലി ഫിസാറ്റിലെ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രഫസറാണ്.
ഭർത്താവ് സേവ്യർ ഗ്രിഗറി (അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ, ജനറൽ മാനേജർ). മക്കൾ : ഗ്രെഗ് സേവ്യർ, സ്നേഹ സേവ്യർ.