നദിയിലെ ഭഗത് സിംഗ്, കൊളച്ചേരി, സിഎച്ച്, പാമ്പുരുത്തി, എകെജി ദ്വീപുകളിലും മലപ്പട്ടം മുനമ്പ് കടവിലും സഞ്ചാരികള്‍ക്ക് എത്തിച്ചേരാനും പ്രകൃതി ഭംഗി ആസ്വദിക്കുവാനും വേണ്ടി 40.95 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതിയും ലഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കവ്വായിയില്‍ അഞ്ചുകോടി രണ്ടുലക്ഷം രൂപ ചെലവില്‍ ബോട്ട് ജെട്ടി ടെര്‍മിനലും പുന്നാക്കടവ്, പഴയങ്ങാടി, ഏഴോം എന്നിവിടങ്ങളില്‍ ബോട്ട് ജെട്ടിയും നിര്‍മിച്ചിട്ട് വര്‍ഷങ്ങളായി. ഒരുബോട്ടുപോലും ഇതുവരെ ഇതുവഴി വന്നില്ല. കവ്വായി ബോട്ട് ടെര്‍മിനലില്‍ ബോട്ടുകളടുക്കുന്നതിന് ആവശ്യമായ വെള്ളമില്ലെന്നും ആഴംകൂട്ടണമെന്നുമുള്ള ആവശ്യവും ആരും പരിഗണിച്ചില്ല. ഇവിടെ ശുചീകരണ മുറികള്‍ ഒരുക്കിയതുമില്ല.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ വരവോടുകൂടി കായല്‍ ടൂറിസത്തിന് വഴിതുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. പക്ഷെ, ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കുവാനോ കൃത്യമായ പരിഗണനയും പ്രോത്സാഹനവും ലഭിക്കുവാനോ ഈ പ്രദേശങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചില്ല. കവ്വായി കായല്‍ കേന്ദ്രീകരിച്ച് ചില സ്വകാര്യ വ്യക്തികളും കൂട്ടായ്മകളും സ്പീഡ് ബോട്ട് സര്വീസുള്ളവ ഒരുക്കിയതിലൂടെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് സൃഷ്ടിച്ചതും കാണാനാരുമുണ്ടായില്ല.
പഴയങ്ങാടിയിലെ വയലപ്ര പാര്‍ക്ക്, ചൂട്ടാട് പാര്‍ക്ക്, എട്ടിക്കുളം ബീച്ച്, ഏഴിമല ടോപ് എന്നിവകൂടി കോര്‍ത്തിണക്കിയുള്ള ടൂറിസം പദ്ധതികള്‍ക്ക് അനന്ത സാധ്യതകളുമുണ്ട്. വിനോദ സഞ്ചാരികളുടെ പറുദീസയായി കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകള്‍ മാറാനുള്ള സാധ്യതകള്‍ ഏറെയാണ്. പക്ഷേ, ഇതിലേക്കുള്ള വഴിതുറന്നുകിട്ടണമെന്നുമാത്രം