HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കുട്ടനാട് മോഡല്‍ ടൂറിസവും പഠന...
ജെട്ടികളും ടെര്‍മിനലും നോക്കുകു...
എനിക്ക് ഏറ്റവും ഇഷ്ടം സിനിമ; ഗായത്രി സുര...
സിഎഎ നിയമം സാമൂഹിക ഐക്യം തകര്...
കോഴികളിലെ ദു:ശീലങ്ങളും പരിഹാരമാര്‍ഗവും
മുള: ഭക്ഷണത്തിനും വിവിധ ആവശ്യങ്ങള്‍ക്കും...
പാല് കളയേണ്ട, പനീര്‍ നിര്‍മിക്കാം
മണലാരണ്യത്തില്‍ നിന്ന് ചെറുനാരക കൃഷിയിലേ...
ഉദ്യാനത്തിലെ ഋതുസുന്ദരി
Previous
Next
Karshakan
ക്ഷീരകര്ഷകരേ, ഈ ചെടി പശുക്കള്‍ക്ക് നല്കരുതേ...
Thursday, May 21, 2020 4:56 PM IST
ഡോക്ടറെ, വളരെ പെട്ടന്നൊന്ന് എന്റെ വീട്ടിലെത്താന്‍ പറ്റുമോ?, എന്റെ പശു തളര്‍ന്നു വീണു. വീണിടത്തു കിടന്ന് ശരീരമാകെ വിറയ്ക്കുന്നുണ്ട്. വായില്‍ നിന്നു നുരയും പതയുമൊക്കെ വരുന്നുണ്ട്. വളരെ മോശമായ അവസ്ഥയാണ്. പെട്ടെന്നെത്താമോ ? 'കോഴിക്കോട് നന്മണ്ട എന്ന പ്രദേശത്തു നിന്ന് ഒരു ക്ഷീരകര്‍ഷകന്റെ ആശങ്കയോടെയുള്ള ഈ ഫോണ്‍ കോള്‍ ലഭിച്ചത് ഒരു ഉച്ചതിരിഞ്ഞ നേരത്തായിരുന്നു. പെട്ടന്നു പശു തളര്‍ന്നു വീണ് അവശനിലയിലായതിന്റെ കാരണങ്ങള്‍ പലതാവാം. ഭക്ഷ്യവിഷബാധ മുതല്‍ കൊടുംവേനലായതിനാല് സൂര്യാഘാതം വരെയുള്ള സാധ്യതകളുണ്ട്. സമയം ഒട്ടും കളയാതെ വളരെ വേഗത്തില്‍ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി.
പശുവിന് പൊടുന്നനെ സംഭവിച്ച ഈ അപകടത്തിന്റെ കാരണം അധിക മൊന്നും അന്വേഷിക്കേണ്ടതായി വന്നില്ല. തൊഴുത്തിലൊന്നു കണ്ണോടിച്ചപ്പോള്‍ തന്നെ അപകടകാരണം വ്യക്തമായി. അതു മറ്റൊന്നുമായിരുന്നില്ല, ബ്ലൂമിയ ചെടി തന്നെ. തൊട്ടു തലേദിവസം രാത്രിയും തുടര്‍ന്ന് രാവിലെയും അദ്ദേഹം പശുവിനു തീറ്റയായി പ്രധാ നമായും നല്‍കിയത് ഈ ചെടി യായിരുന്നു. തൊഴുത്തില്‍ അതിന്റെ അവശിഷ്ടങ്ങള്‍ കിടപ്പുണ്ട്. മാത്രമല്ല വീണ്ടും നല്‍കുന്നതിനായി മാറ്റി വച്ച ബ്ലൂമിയയുടെ ഒരു കെട്ടും സമീപത്തു തന്നെയുണ്ട്. തീറ്റപ്പുല്ലു കിട്ടാന്‍ ഒരു വഴിയും ഇല്ലാത്ത തിനാലാണ് പശുവിനു ബ്ലുമിയ അരിഞ്ഞു നല്‍കേണ്ടി വന്നതെന്നാ യിരുന്നു ആ കര്‍ഷകന്റെ നിസഹായ തയോടെയുള്ള മറുപടി. എന്നാല്‍ പൂത്തു നില്ക്കുന്ന ബ്ലൂമിയ കന്നു കാലികള്‍ക്ക് മാരകമായ വിഷ ചെടിയാണെന്ന് തിരിച്ചറിയാന്‍ ആ ക്ഷീരകര്‍ഷകനു സാധിച്ചില്ല.
ഇത് ഈയിടെ നടന്ന സംവമാ ണങ്കില്‍ കഴിഞ്ഞ ജനുവരി മാസം മുതല്‍ അനേകം കന്നുകാലികളാണ് സംസ്ഥാനത്ത് ബ്ലൂമിയ ചെടിയില്‍ നിന്നുള്ള വിഷബാധയേറ്റു ചത്തത്. ബ്ലൂമിയ ചെടിയിലെ ജീവനെടുക്കാന്‍ പോന്ന വിഷത്തെ കുറിച്ചു കര്‍ഷകര്‍ക്കു പല തവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അശ്രദ്ധ കാരണം കന്നുകാലി മരണങ്ങള് ആവര്‍ത്തി ക്കുന്നു.
ബ്ലൂമിയയെ അറിയാം
കടുംപച്ച നിറത്തിലുള്ള മിനുസ ുള്ള ഇലകളും മാംസളമായ തണ്ടു കളും വെളുപ്പ്, മഞ്ഞ നിറങ്ങളിലുള്ള ചെറിയ പുഷ്പങ്ങളുമായി മരത്ത ണലിലും പാതയോരങ്ങളിലും വഴിവ ക്കിലുമെല്ലാം പൂത്തുനില്ക്കുന്ന ബ്ലൂമിയ ചെടികള്‍ സ്ഥിരകാഴ്ച യാണിപ്പോള്‍. ആസ്റ്ററേസിയ സസ്യ കുടുംബത്തില്‍പ്പെട്ട കുറ്റിച്ചെടികളില്‍ ഒന്നാണ് ബ്ലൂമിയ. ബ്ലൂമിയ ലെവിസ്, വൈറന്‍സ്, ലസീറ, ബര്‍ബാറ്റ, ക്ലാര് ക്കി തുടങ്ങിയ നിരവധി ഉപ ഇനങ്ങള്‍ ഈ സസ്യകുടുംബത്തിലുണ്ട്.
സംസ്ഥാനത്ത് ബ്ലൂമിയയുടെ വര് ധിച്ച സാന്നിധ്യം കേരള വനഗവേഷ ണ സ്ഥാപനം റിപ്പോര്‍ട്ട് ചെയ് തിട്ടുണ്ട്. ബ്ലൂമിയ സസ്യ കുടും ബത്തില്‍പ്പെട്ട പതിനാറോളം ഇനം ചെടികള്‍ കേരളത്തില്‍ കാണ പ്പെടുന്നുണ്ട്. ഇതില്‍ ബ്ലൂമിയ വൈറ ന്‍സ്, ലെവിസ്, ലസീറ, ആക്സിലാരിസ്, ബലന്‍ജെറിയാന, ഓ ക്സിയോഡോണ്ട തുടങ്ങിയ ഇന ങ്ങളാണ് കേരളത്തില്‍ വ്യാപകം. കുക്കുറച്ചെടി , രാക്കില എന്നൊക്കെ പ്രാദേശിക പേരുകളില്‍ അറിയ പ്പെടുന്ന സസ്യമാണ് ബ്ലൂമിയ ലസീറ ചെടികള്‍. ഒരു മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരാന്‍ ബ്ലൂമിയ ചെടികള്‍ക്കു ശേഷിയുണ്ട്. ബ്ലൂമിയ ചെടികളുടെ പുഷ്പകാലം ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളാണ്.
ബ്ലൂമിയ കന്നുകാലികളുടെ ജീവനെടുക്കും
പൂത്തു നില്ക്കുന്ന ബ്ലൂമിയ ചെടികള്‍ അധിക അളവില്‍ കഴിക്കു ന്നത് വഴിയാണ് പശുക്കളിലും ആടുകളിലും വിഷബാധയേല്ക്കു ന്നത്. തീറ്റയെടുക്കാതിരിക്കല്‍, ഉദരസ്തംഭനം, പശുക്കളുടെ ശരീര താപനില സാധാരണനിലയില്‍ നിന്നു വളരെയധികം താഴല്‍, നിര്‍ജ ലീക രണം, നില്‍ക്കാനും നടക്കാനു മുള്ള പ്രയാസം, വായില്‍ നിന്നും നുരയും പതയുമൊലിക്കല്‍, മൂക്കില്‍ നിന്നും ഗുദദ്വാരത്തില്‍ നിന്നും രക്തസ്രാവം, ശരീരവിറയല്‍, മറി ഞ്ഞുവീണ് കൈകാലുകള്‍ നിലത്തിട്ട ടിക്കല്‍ ഇവയെല്ലാമാണ് ബ്ലൂമിയ സസ്യ വിഷബാധയുടെ പ്രധാനലക്ഷ ണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനു ശേഷം ചുരുങ്ങിയ സമയ ത്തിനുള്ളില്‍ മരണം സംഭവിക്കാന്‍ സാധ്യതയേറെയാണ്. തീവ്രവിഷ ബാധയില്‍ ലക്ഷണങ്ങള്‍ പ്രകടമാവുന്നതിനു മുമ്പു തന്നെ പശുക്കള്‍ ചാവാനും സാധ്യതയുണ്ട്. ഉദര സ്തംഭനം, കരള്‍, ഹൃദയം, അന്ന നാളം, ആമാശയ-കുടല്‍ഭിത്തി കള്‍ തുടങ്ങിയ ശരീര അവയവങ്ങളി ലെല്ലാം രക്തസ്രാവം എന്നിവയെ ല്ലാമാണ് ബ്ലൂമിയ വിഷബാധയേറ്റ് ചാകുന്ന പശുക്കളുടെ പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍.
ബ്ലൂമിയ ചെടികള്‍ ധാരളമായി പൂക്കുന്ന ഡിസംബര്‍- ജൂണ്‍ കാലയള വിലാണ് സംസ്ഥാനത്ത് ബ്ലൂമിയ വിഷബാധ വ്യാപകമായി കണ്ടു വരുന്നത്. പൊതുവേ പച്ചപ്പുല്ലിനും പച്ചിലകള്‍ക്കും ക്ഷാമമുണ്ടാവുന്ന ഈ കാലത്ത് പാതയോരങ്ങളില്‍ സമൃദ്ധമായി പൂത്തൂനില്ക്കുന്ന ബ്ലൂമിയ ചെടികള്‍ പശുക്കള്‍ ആഹാര മാക്കാനും സ്വന്തമായി തീറ്റപുല്‍ കൃഷിയൊന്നുമില്ലാത്ത സാധാരണ കര്‍ഷകര്‍ പശുക്കള്‍ക്ക് അവ വെട്ടി നല്‍കാനും സാധ്യതയേറെയാണ്. ഇത് വിഷ ബാധയേല്‍ക്കാനുള്ള സാധ്യതയും ഉയര്‍ത്തും.
ബ്ലൂമിയ ചെടിയിലെ വിഷം ഇന്നും നിഗൂഢം
പശു, ആട്, എരുമ, പോത്ത് തുടങ്ങിയ ഇരട്ടകുളമ്പുള്ള ജീവി കളിലെല്ലാം ബ്ലൂമിയ സസ്യങ്ങള്‍ വിഷബാധയ്ക്ക് കാരണമാവുമെന്ന് ബംഗ്ലാദേശ് കാര്‍ഷിക സര്‍വകലാ ശാലയില്‍ നിന്നു 2015-ല്‍ പുറത്തി റങ്ങിയ പഠനം വ്യക്തമാക്കുന്നു. ബ്ലൂമിയ വിഷബാധ സംശയിച്ച 750 പശുക്കളില്‍ നടത്തിയ പഠനത്തി നൊടുവിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ബംഗ്ലാദേശില്‍ വ്യാപകമായി കാണപ്പെടുന്ന ബ്ലൂമിയ ലസീറ എന്ന സസ്യത്തെയാണ് പഠനവിധേയമാക്കിയത്. ബ്ലൂമിയ ചെടികള്‍ പൂക്കാന്‍ ആരംഭിക്കുന്ന സപ്തംബര്‍ മുതലുള്ള ശരത്കാല ത്താണ് വിഷബാധയ്ക്ക് സാധ്യതയേ റെയെന്നും പഠനത്തില്‍ കണ്ടെത്തി യിരുന്നു. ആറു മാസം മുതല്‍ രണ്ടു വയസുവരെ പ്രായമുള്ള മേഞ്ഞു നടക്കുന്ന കന്നുകാലികളിലാണ് വിഷബാധയ്ക്ക് സാധ്യതയേറെയെ ന്നും പഠനത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്. കോശനാശം സംഭവിച്ച് ശരീരത്തിലെ വിവിധ അവയവങ്ങളുടെ സ്വാഭാ വികപ്രവര്ത്തനം നിലച്ചുപോകുന്ന അവസ്ഥയാണ് ബ്ലൂമിയ വിഷബാധ യെന്ന് സംശയിക്കുന്ന സം'വങ്ങളില് കാണുന്നതെന്ന് വിദഗ്ധ നിരീക്ഷണങ്ങള്‍ ഉണ്ട്.
2016-ല്‍ മലപ്പുറം ജില്ലയില്‍ നിരവധി ആടുകള്‍ ബ്ലൂമിയ ചെടികള്‍ കഴിച്ച് ചത്തതിനേത്തുടര്ന്ന് മണ്ണു ത്തി വെറ്ററിനറി കോളജില്‍ ബ്ലൂമിയ വിഷബാധയെ പറ്റി പഠനം നടത്തിയിരുന്നു. മലബാര്‍ മേഖല യില്‍ വ്യാപകമായി കാണ പ്പെടുന്ന ബ്ലൂമിയ വൈറന്‍സ് സസ്യങ്ങളാ യിരുന്നു പഠനത്തിന് ഉപയോഗിച്ചത്. ബ്ലൂമിയ ചെടിയുടെ മുഴുവന്‍ സസ്യഭാ ഗങ്ങളും ശേഖരിച്ചു പരിശോധി ച്ചായിരുന്നു പഠനം. ബ്ലൂമിയ ചെടി കള്‍ അമിത അളവില്‍ ആഹാരമാക്കി യാല്‍ കരള്‍, ശ്വാസകോശ വിഷബാധ യ്ക്ക് കാരണമാവാമെന്ന് പഠനത്തി ല്‍ നിരീക്ഷിച്ചിരുന്നു.
ബ്ലൂമിയ ചെടികള്‍ വിഷബാധയ്ക്ക് കാരണമാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും വിഷബാധ യ്ക്ക് ഇടയാക്കുന്ന രാസഘടക മേതാണെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ ഇന്നും ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ബ്ലൂമിയ ചെടിയില്‍ ആല്‍ക്കലോയിഡുകള്‍, ഗ്ലൈക്കോസൈഡുകള്‍, ഫ്ളാവനോയിഡുകള്‍, സാപോണിന്‍, സ്റ്റിറോയിഡുകള്‍, ഡൈടെ ര്പ്പനോ യ്ഡു കള്‍, ട്രൈടെര്പ്പനോയ് ഡുകള്, ടാനിന് തുടങ്ങിയ രാസഘടക ങ്ങളാണ് പ്രധാനമായും കാണപ്പെ ടുന്നത്. സസ്യത്തില്‍ ഉയര്‍ന്ന അള വില്‍ കാണപ്പെടുന്ന രാസഘടക മായ ആല്‍ക്കലോയിഡുകളാണ് വിഷ ബാധയേല്‍ക്കുന്നതിന് ഇടയാക്കുന്നതെന്ന് ചില ശാസ്ത്രജ്ഞന് നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇതു കൃത്യമായി ഏത് ആല്‍ക്കലോയി ഡാണെന്നുള്ളത് അജ്ഞാതമായി തുടരുന്നു.
ബ്ലൂമിയെയെ തൊഴുത്തിനു പുറത്തു നിര്‍ത്താം
ബ്ലൂമിയ ചെടിയിലെ അജ്ഞാത മായ വിഷവസ്തുവിനെ കൃത്യമായി കണ്ടെത്തുന്നതിനായുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ ഇനി വേണ്ടതുണ്ട്. ബ്ലൂമിയ കുടുംബത്തിലെ എല്ലാ ഇനം ചെടികളും അപകടകാരികളാണോ, ചെടികള്‍ പൂവിടുമ്പോള്‍ മാത്ര മാണോ അപകടസാധ്യത യുള്ളത് തുടങ്ങിയ കാര്യങ്ങളിലും ശാസ്ത്രാ ന്വേഷണങ്ങള്‍ ആവശ്യമാണ്.
ബ്ലൂമിയ ചെടിയിലെ വിഷമേ താണെന്നും അതിനെ നിര്‍വീര്യ മാക്കാനുള്ള കൃത്യമായ പ്രതിമരുന്ന് ഏതാണെന്നുമെല്ലാമുള്ള വിവരങ്ങള്‍ ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ് സമീപഭാവിയില്‍ കര്ഷകരിലെത്തുമെന്നു പ്രതീക്ഷിക്കാം. അതുവ രേക്കും ബ്ലൂമിയ ചെടികളെ തൊഴുത്തിന്റെ പടിക്കു പുറത്തു നിര്‍ത്താനും കന്നുകാലികള്‍ കഴിക്കാതെ കരു താനും കര്ഷകന് ജാഗ്രത പുലര്‍ത്തണം. ഫോണ്‍: 94951 87522.
വിഷബാധയ്ക്ക് ചികിത്സയുണ്ടോ ?
ബ്ലൂമിയയിലെ സസ്യവിഷം കൃത്യ മായി ഏതെന്നറിയാത്തതുകൊണ്ടു തന്നെ വിഷത്തിനെതിരായ പ്രതിവിധി യും അജ്ഞാ തമാണ്. ബ്ലൂമിയ സസ്യം ആഹാരമാക്കിയെന്ന് കണ്ടെത്തിയാല്‍ ഉടന്‍ വിരേചനക്ഷമത കൂട്ടാന്‍ സഹായിക്കുന്ന മഗ്നീഷ്യം ഹൈഡ്രോക്സൈഡ്, മഗ്നീഷ്യം സള്‍ഫേറ്റ് തുടങ്ങിയ മിശ്രിത ങ്ങളും നിര്‍ജലീകരണം തടയാനും രക്തത്തിലെ വിഷാം ശത്തെ നിര്‍വീര്യ മാക്കാനും ലവണ ലായിനികളും, ജീവകം-ബി അടങ്ങിയ കുത്തിവപ്പുകളും നല്‍കാവുന്നതാണ്.
ഡോ. എം. മുഹമ്മദ് ആസിഫ്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top