HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കുട്ടനാട് മോഡല്‍ ടൂറിസവും പഠന...
ജെട്ടികളും ടെര്‍മിനലും നോക്കുകു...
എനിക്ക് ഏറ്റവും ഇഷ്ടം സിനിമ; ഗായത്രി സുര...
സിഎഎ നിയമം സാമൂഹിക ഐക്യം തകര്...
കോഴികളിലെ ദു:ശീലങ്ങളും പരിഹാരമാര്‍ഗവും
മുള: ഭക്ഷണത്തിനും വിവിധ ആവശ്യങ്ങള്‍ക്കും...
പാല് കളയേണ്ട, പനീര്‍ നിര്‍മിക്കാം
മണലാരണ്യത്തില്‍ നിന്ന് ചെറുനാരക കൃഷിയിലേ...
ഉദ്യാനത്തിലെ ഋതുസുന്ദരി
Previous
Next
Karshakan
കുരങ്ങുപനി: വേണം ജാഗ്രത വനമേഖലയിലും
Tuesday, April 21, 2020 3:35 PM IST
കഴിഞ്ഞ 60 വര്‍ഷങ്ങളായി പശ്ചിമഘട്ട പ്രദേശങ്ങളില്‍ കണ്ടുവരുന്ന ജന്തുജന്യ രോഗമാണ് കൈസനുര്‍ ഫോറസ്റ്റ് ഡിസീസ് അഥവാ കുരങ്ങുപനി. 1957-ല്‍ കര്‍ണാടകയിലെ ഷിമോഗയി ലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. അവിടെയുള്ള കൈസനുര്‍ വനമേഖലയില്‍ കണ്ടതിനാലാണ് കൈസനുര്‍ ഫോറസ്റ്റ് ഡിസീസ് എന്ന പേരില്‍ അറിയപ്പെടുന്നത്. കര്‍ണാട കയില് മാത്രം ഒതുങ്ങി നിന്നിരുന്ന പ്രസ്തുത രോഗം, കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്നാട്, കേരളം, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്.
2013-14 ല്‍ കേരളത്തിലെ വയനാടന്‍ വനമേഖലയില്‍ ഇത് സ്ഥിരീകരി ക്കുകയുണ്ടായി. ഇന്ത്യയിലൊട്ടാകെ നോക്കുമ്പോള്‍ രോഗ ബാധിതരുടെ എണ്ണം വര്‍ഷാവര്‍ഷം 400 മുതല്‍ 500 വരെ ഉയ രാറുണ്ട്. 2020 മാര്‍ച്ചില്‍ വയനാട്ടില്‍ രോഗബാധ കണ്ടെത്തിയ 13 പേരില്‍ ഒരാള്‍ മരിച്ചുവെന്നുള്ളത് ശ്രദ്ധിക്കേണ്ട വസ്തുത യാണ്. പ്രധാനമായും കുരങ്ങുകളില്‍ നിന്നു മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യ രോഗമായതിനാല്‍ ഇതി നെതിരേ ജാഗ്രത പുലര്‍ത്തേണ്ടതി ന്റെ ആവശ്യകത വളരെ കൂടുതലാ ണ്. കാടുമായി ബന്ധപ്പെട്ട പ്രവൃത്തി കള്‍ ചെയ്യുന്നവരും കാടതിര് ത്തി യില്‍ താമസിക്കുന്നവരും മൃഗശാല യിലുള്ളവരും കൃഷിക്കാരും കര്‍ശന ജാഗ്രത പാലിക്കണം.
കുരങ്ങു പനിയുണ്ടാകാനുള്ള കാരണങ്ങള്‍?
കുരങ്ങുകളില്‍ വൈറല്‍ പനിയു ണ്ടാക്കുന്ന 'ഫ്ലേവി വൈറിഡേ' കുടുംബത്തില്‍പ്പെട്ട ആര്‍ബോ വൈറസ് (കൈസനുര്‍ ഫോറസ്റ്റ് ഡിസീസ് വൈറസ്) ആണ് മനു ഷ്യരിലും കുരങ്ങുപനിക്കു കാരണ മാകുന്നത്.
കുരങ്ങുകളില്‍ നിന്ന് മനുഷ്യരിലേക്കു പകരുന്നതെങ്ങനെ?
* കുരങ്ങുകളുടെ ശരീരത്തില്‍ കാണപ്പെടുന്ന ഹീമോഫൈ സാലിസ് സ്പിനിഗേറ എന്നയിനം പട്ടുണ്ണി കളാണ് രോഗം പരത്തുന്നത്.
* വൈറസ് പനി ബാധിച്ച കുരങ്ങു കളുടെ ശരീരത്തിലുള്ള പട്ടുണ്ണികള്‍ മനുഷ്യനെ കടിക്കുമ്പോഴാണ് രോഗ കാരി #െയായ വൈറസ് മനുഷ്യനിലെ ത്തുന്നത്. പട്ടുണ്ണികളുടെ വളര്‍ച്ച യിലെ നിംഫ് ഘട്ടത്തിലുള്ള പട്ടുണ്ണി കളാണ് രോഗം പകര്‍ത്തുന്നത്. കൂടാതെ വൈറസ് ബാധയുള്ള കുരങ്ങുകള്‍, ചെറിയ സസ്തനികള്‍, ചിലയിനം പക്ഷികള്‍ എന്നിവരില്‍ നിന്നും രോഗവാഹകരായ കുരങ്ങു കളുമായുള്ള സമ്പര്‍ക്ക ത്തിലൂടെയും കുരങ്ങുപനി മനുഷ്യനിലേക്കു പക രുന്നു. ഈ രോഗം ബാധിച്ച കുരങ്ങുകളില്‍ 20 ശതമാനവും ചാകാനാണ് സാധ്യത. രോഗം ബാധിച്ച് ചത്ത കുരങ്ങിന്റെ ശരീരത്തില്‍ നിന്നും ഈ പട്ടുണ്ണികള്‍ പുറത്തു വരുകയും സമീപത്തുകൂടെ കടന്നുപോകുന്ന മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കു കയും ചെയ്യുന്നു.
* സാധാരണയായി മനുഷ്യനില്‍ നിന്നു മറ്റു മനുഷ്യരിലേക്ക് രോഗം പകരാറില്ല. നവംബര്‍ മുതല്‍ മേയ് വരെയുള്ള വരണ്ട കാലാവസ്ഥത്തില്‍ രോഗം വരാറുണ്ടെങ്കിലും ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് രോഗസാ ധ്യത കൂടുതല്‍.
മനുഷ്യനില്‍ കുരങ്ങു പനിയുടെ ലക്ഷണങ്ങള്‍
മനുഷ്യരില്‍ രണ്ടു ഘട്ടമായിട്ടാണ് രോഗബാധ കാണപ്പെടുന്നത്. കടുത്ത പനി, കുളിര്, ക്ഷീണം, ഛര്‍ദ്ദി, മനം പുരട്ടല്‍, അതിസാരം, ശരീരം വേദന (പ്രത്യേകിച്ചും കഴുത്തിലും ശരീരത്തി ന്റെ പുറകു ഭാഗത്തും) എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. സമയോചിതമായി ചികിത്സിച്ചാല്‍ ഒന്നു രണ്ടാഴ്ച യ്ക്കുള്ളില്‍ രോഗം ഭേദമാകും. എന്നാല്‍ 20 ശതമാനം വരെയുള്ള രോഗബാധിതരില്‍ രോഗ ത്തിന്റെ രണ്ടാം ഘട്ടവും കാണാറുണ്ട്. 104ത്ഥ എ വരെ ഉയരുന്ന പനി ചിലപ്പോള്‍ 15-20 ദിവസം വരെ നീണ്ടു നില്ക്കു ന്നു. നാസാരന്ധ്രം, തൊണ്ട, മോണക ള്‍ എന്നിവിടങ്ങളില്‍ നിന്നും ദഹനേ ന്ദ്രിയ വ്യവസ്ഥയിലെ ആന്തരീകാവയ വങ്ങളില് നിന്നും രക്തസ്രാവവും നാഡീ രോഗലക്ഷണങ്ങളും മാനസിക വിഭ്രാന്തിയും രോഗികള്‍ പ്രകടിപ്പി ക്കാറുണ്ട്.
രോഗത്തിന്റെ രണ്ടാം ഘട്ടത്തില്‍ അതായത് പനി തുടങ്ങി ഏകദേശം എട്ടു ദിവസം കഴിഞ്ഞുള്ള ദിവസ ങ്ങളില്‍ അതിശക്തമായ തലവേദന, തളര്‍ച്ച, മസ്തിഷ്ക്കജ്വരം, കാഴ്ചത്ത കരാറുകള്‍, തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ശ്വസനവ്യവസ്ഥയെ ബാധി ച്ചാല്‍ നിര്‍ത്താതെയുള്ള ചുമ, രക്തമയമുള്ള കഫം തുടങ്ങിയവ യാണ് ലക്ഷണങ്ങള്‍.
കുരങ്ങുപനിക്കുള്ള ചികിത്സ
കുരങ്ങുപനിക്കെതിരേയുളള കൃത്യമായ മരുന്നുകള്‍ കണ്ടുപിടി ക്കപ്പെട്ടിട്ടില്ല. രോഗ ലക്ഷണമനു സരിച്ചുള്ള ചികിത്സയാണ് നല്കു ന്നത്. നിര്‍ജലീകരണം തടയുന്നതിന് ഇലക്ട്രോലൈറ്റുകള്‍, ദ്രാവകങ്ങള്‍, ബി കോംപ്ലക്സ് ജീവകങ്ങള്‍ തുട ങ്ങിയവ നല്‍കാം.
രോഗനിര്‍ണയം നടത്തുന്നതെങ്ങനെ?
* രോഗലക്ഷണങ്ങളില്‍ നിന്നു രോഗം നിര്‍ണയിക്കാം. കുരങ്ങുകള്‍ ചത്ത തോ, മനുഷ്യരിലെ പനിമരണ ങ്ങളോ സംഭവിച്ചിട്ടുള്ള സ്ഥലങ്ങളില്‍ കുരങ്ങുപനി സംശയിക്കാം.
* പോളിമറൈസ് ചെയിന്‍ റിയാക്ഷന് , എന്‍സൈം ലിങ്ക്ഡ് ഇമ്മ്യൂണോ സോര്‍ബന്റ് അസ്സെ തുടങ്ങിയ മോളികുലാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗാണുക്കളെ കണ്ടുപിടിക്കാം.
കുരങ്ങുപനി തടയുന്നതിനുള്ള മാര്‍ഗങ്ങള്‍
* മനുഷ്യരിലെ രോഗബാധ ആദ്യ ഘട്ടത്തില്‍ തന്നെ തിരിച്ചറി യുകയും പരിശോധന നടത്തി സ്ഥിരീകരി ക്കുകയും അടിയന്തിര ശുശ്രൂഷ ലഭ്യമാക്കുകയും ചെയ്യുക. അസാധാര ണമായി കുരങ്ങുകള്‍ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാ ല്‍ മൃഗസംരക്ഷണ വകുപ്പ്, വനം വന്യജീവി വിഭാഗം തുടങ്ങിയ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.
* വനപ്രദേശത്ത് ഗാമ - ഹെക്സാ ക്ലോറോസൈക്ലോ ഹെയ്സെന്‍ എന്ന മരുന്നു തളിക്കാം. രോഗം പരത്തുന്ന പട്ടുണ്ണികള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ ഡൈ മീതൈല്‍ ഫ്താലേറ്റ് , എന്‍ എന്‍ - ഡൈ ഈതൈല്‍ -എം- ടോളുമേഡ് തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ അടങ്ങിയ എണ്ണ കള്‍ മനുഷ്യരുടെ ചര്‍മ്മത്തില്‍ പുരട്ടുക. കാട്ടിലും കാടിനടുത്ത് താമസിക്കുന്നവരും വനമേഖലകള്‍ സന്ദര്‍ശിക്കുന്നവരും ഇതു പുരട്ടേ ണ്ടതാണ്. കഴുത്തും കാലുകളും ഉള്‍പ്പെടെ ശരീരം മുഴുവനുമായി പൊതിയുന്ന വസ്ത്രങ്ങള്‍ ധരി ക്കണം. വസ്ത്രത്തിനു പുറമെ യുള്ള ശരീര ഭാഗങ്ങളില്‍ ഈ മരുന്ന് പുരട്ടണം.
* ബാഹ്യ പരാദങ്ങളെ നശിപ്പിക്കുന്ന മരുന്നുകള്‍ (ഇന്‍സെക്റ്റിസൈഡ് ) കുരങ്ങു ചത്തു കിടന്ന സ്ഥലങ്ങളി ലും 100 മീറ്റര്‍ ചുറ്റളവിലും തളിക്കേണ്ട താണ്. കൂടാതെ അതി ന്റെ അടുത്താ യി സ്ഥിരമായി ആളുക ള്‍ സഞ്ചരിക്കു ന്ന വഴികളിലും മരുന്ന് തളിക്കണം.
പൈറത്രോയിഡ് തുട ങ്ങിയ ബാഹ്യ പരാദനാശിനികള്‍ വനത്തിനടുത്ത് മേയാന്‍ വിടുന്ന പശുക്കള്‍, ആടുകള്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ ശരീരത്തില്‍ പുരട്ടുന്നതു വഴി നാട്ടിന് പുറത്തേക്കു രോഗം പകരുന്നതു തടയാം.
* വനമേഖലയ്ക്കു ചുറ്റും കരിയില കള്‍ കത്തിക്കുന്നതും അതിര്‍ത്തി തിരിക്കുന്നതും രോഗ ബാധ തടയാന്‍ സഹായിക്കും.
വനനശീകരണവും വനപ്രദേശ ങ്ങള് കൈയ്യേറി ഉപയോഗിക്കുന്ന തുമെല്ലാം കൈസനുര്‍ ഫോറസ്റ്റ് ഡിസീസ് അഥവാ കുരങ്ങു പനി വ്യാപനത്തിന് കാരണമാകുന്നുണ്ട്. ആയതിനാല്‍ മേല്‍ വിവരിച്ച മുന്‍ കരുതലും, പ്രതിരോധ - നിയന്ത്രണ മാര്‍ഗങ്ങളും പാലിക്കുന്നത് വഴി കുരങ്ങുപനിയെ ഫലപ്രദമായി പ്രതി രോധിക്കാം.
കുരങ്ങുപനി തടയാനുള്ള മുന്‍കരുതലുകള്‍
1. വനമേഖലയുടെ സമീപവാസികളെയും കുരങ്ങ് തുടങ്ങിയ വന്യ ജീവികളെ കൈകാര്യം ചെയ്യുന്ന എല്ലാവരെയും കുരങ്ങുപനി യെക്കുറിച്ച് ബോധവത്കരിക്കുക.
2. കുരങ്ങു ചത്ത വനമേഖലകളില്‍ നിന്ന് അകലം പാലിക്കുക. വനത്തില്‍ പോകുമ്പോള്‍ ശരീരം മുഴുവന്‍ മൂടുന്ന കട്ടിയുള്ള വസ്ത്രം ധരിക്കുക
3. കാലുകളിലൂടെ പട്ടുണ്ണി കയറാത്ത വിധം ഗണ്‍ ബൂട്ട് ധരിക്കുക.
4. പട്ടുണ്ണി ബാധ തടയുന്ന ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുക.
5. വനത്തില്‍ പോയി വന്നാല്‍ വസ്ത്രത്തില്‍ പട്ടുണ്ണിയില്ലെന്ന് ഉറപ്പാക്കുക. വസ്ത്രങ്ങളും ശരീരവും ചൂടുവെള്ളത്തില്‍ സോപ്പു പയോഗിച്ച് കഴുകിയതിനു ശേഷം ഭവനത്തില്‍ പ്രവേശിക്കുക.
6. പട്ടുണ്ണിയുടെ കടിയേറ്റഭാഗവും കൈകളും സോപ്പുപയോഗിച്ച് കഴുകുക.
7. മനുഷ്യനിലെ കടുത്ത പനിമൂലമുള്ള മരണങ്ങള് ബന്ധപ്പെട്ട അധികൃതരെ അറിയിക്കുക.
8. പ്രതിരോധ വാക്സിന് യഥാസമയം ഉപയോഗിക്കുക. ആദ്യത്തെ കുത്തിവയ്പ് ഏഴു മുതല്‍ 65 വയസുവരെ പ്രായമുള്ളവര്‍ക്ക് നല്കുന്നു. പിന്നീട് 6-9 മാസങ്ങള്‍ക്കു ശേഷം രണ്ടാമത്തെ കുത്തിവയ്പും നല്‍കണം. ആദ്യത്തെ ഡോസില്‍ 62.4 ശതമാനം പ്രതിരോധ ശേഷിയും രണ്ടാമത്തേതില്‍ 82.9 ശതമാനം പ്രതിരോധശേഷിയും മാത്രമേ കൈവരിക്കുന്നുള്ളൂ. ആയതിനാല്‍ അഞ്ചു വര്‍ഷം വരെ എല്ലാ വര്‍ഷവും ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടതാണ്.
8. പശുക്കള്‍, നായ്ക്കള്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളില്‍ ബാഹ്യ പരാദ ബാധ തടയുന്നതിനുള്ള മരുന്നുകള്‍ പുരട്ടുകയോ ഐവര്‍മെക്ടിന്‍ കുത്തിവയ്പ് നല്‍കുകയോ ചെയ്യാം.
9. കുരങ്ങു പനി കണ്ടെത്തിയ വനപ്രദേശത്തു നിന്നുള്ള ഇലകള്‍ കൊണ്ടുവന്ന് വളര്‍ത്തുമൃഗങ്ങള്‍ക്ക് കിടക്ക ഒരുക്കുകരുത്. ഇവ കഴിക്കാന്‍ നല്‍കരുത്. ഈ പ്രദേശത്തു നിന്ന് വന വിഭവങ്ങള്‍ ശേഖരിക്കുകയുമരുത്.
10. അസുഖം ബാധിച്ച കുരങ്ങിനെയോ, അതിന്റെ ശവശരീരത്തെയോ ശരിയായ സുരക്ഷാ കവചമില്ലാതെ (പേഴ്സണല്‍ പ്രൊട്ടക്ടീവ് ഇക്വിപ്പ്മെന്റ് പിപിഇ) സ്പര്‍ശിക്കുകയോ മറവുചെയ്യുകയോ അരുത്.
ഡോ. സീന റ്റി. എക്സ്.
അസി. പ്രഫസര്‍, കാറ്റില്‍ ബ്രീഡിംഗ് ഫാം, തൂമ്പൂര്‍മുഴി
ഫോണ്‍: 9495539063
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top