HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഓണ്‍ലൈന്‍ പഠനം: ആശങ്കയുമായി അമ്മമാര്‍
വില്പത്രം തയാറാക്കല്‍
യാത്രയ്ക്കൊരുങ്ങാം; കൃത്യമായ പ്ലാനിംഗോട...
അമ്മ വേഷങ്ങളില്‍ തിളങ്ങി ശ്രീലക്ഷ്മി
കോവിഡ് 19 ല്‍ പതറാതെ
പിറന്നാള്‍ നിറവില്‍ ശ്രീകുമാരന്‍ തമ്പി
അമ്മു; യാത്രക്കാരുടെ വഴികാട്ടി
ഹൃദയാരോഗ്യത്തിന് ഈ വിഭവങ്ങള്‍
ബീഫ് വിഭവങ്ങള്‍
Previous
Next
Sthreedhanam
പ്രണയം പെയ്തിറങ്ങുകയാണ്
Tuesday, February 11, 2020 5:27 PM IST
നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിക്കു പ്രേമകാവ്യമായിരുന്നു
പുസ്തകത്തില്‍ അന്നു സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ച ഞരമ്പുകളെ ഓര്‍മ്മിപ്പിക്കുന്നു
അതിന്റെ സുതാര്യതയില്‍
ഇന്നും നിന്റെ മുഖം കാണാം.
(എ.അയ്യപ്പന് ആലില)
കോളജിലേക്കുള്ള യാത്രയില്‍ ഇടവഴിയില്‍ നിന്റെ പാദസരത്തിന്റെ കിലുക്കം കേള്‍ക്കാനും ആ മുഖം ഒന്നു കാണാനും കാത്തുനിന്ന നാളുകള്‍... കണ്ടിട്ടും നീ കാണാതെ പോയ ദിനങ്ങള്‍... ഒടുവില്‍ നിന്റെ ഒരു ചെറുപുഞ്ചിരി എന്നില്‍ സമ്മാനിച്ച പ്രണയ പെരുമഴ... പിന്നെ പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച ഇടനാഴികള്‍... വാകമരത്തില്‍ നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ നമ്മളെ ഒരു കുടക്കീഴിലാക്കിയ ദിനങ്ങള്‍ ഇന്നലെയെന്ന പോലെ മനസില്‍ തെളിയുന്നു. പ്രണയിനിയുടെ ഓര്‍മകള്‍... ആദ്യ പ്രേമം ഇന്നും മനസില്‍ ഒരു കുളിരായി അവശേഷിക്കുമെന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്. അതേ വര്‍ഷങ്ങളെത്ര കഴിഞ്ഞാലും കുളിരായി പെയ്തിറങ്ങും പ്രണയത്തിന്റെ പെരുമഴക്കാലം...
പ്രണയത്തിന്റെ ചെമ്പനീര്‍ പൂവുമായി ഒരു വാലന്ൈറന് ദിനം കൂടി എത്തുന്നു... പ്രിയേ... ഞാന്‍ നമ്മുടെ പഴയദിനങ്ങള്‍ ഓര്‍മിച്ചുകൊണ്ടേയിരിക്കുന്നു. ആ ഓര്‍മകളില്‍ കാലം എന്റെ മനസില്‍ നിന്നും ശരീരത്തില്‍ നിന്നും പ്രായത്തിന്റെ ചിഹ്നങ്ങള്‍ ഒന്നൊന്നായി പൊഴിച്ചു കളഞ്ഞുകൊണ്ടേയിരിക്കുന്നു.
പ്രണയത്തിനുമാത്രം സാധ്യമാകുന്ന വിസ്മയമാണിത്.
പ്രണയത്തിനുവേണ്ടിയുള്ള ദിനമാണു വാലന്‍ൈറന്‍സ് ഡേ. പ്രണയിക്കുന്നവര്‍ക്കും പ്രണയം കൊതിക്കുന്നവര്‍ക്കും നിത്യമായ പ്രണയം ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ക്കും മാത്രമുള്ള ദിവസം. സമ്മാനങ്ങളും ആശംസകളും കൈമാറി, പ്രണയത്തെ തുടച്ചുമിനുക്കി സൂക്ഷിക്കുന്നതിനുള്ള ദിവസം കൂടിയാണിത്.
വാലന്‍ൈറന്‍സ് ഡേയിലെ സമ്മാനങ്ങള്‍
ആശംസാ കാര്‍ഡു മുതല്‍ വജ്രവിപണി വരെ പ്രണയോത്സവത്തെ വരവേല്‍ക്കാനുള്ള തിരക്കാണ്. തുമ്പപ്പൂവും തുളസിക്കതിരും പ്രണയത്തിന്റെ ഗ്രാമീണവിശുദ്ധിയുമൊക്കെ വിട്ടു പുതുതലമുറ വാട്സ്ആപ്പും ഫേസ്ബുക്കുമൊക്കെയായി മുന്നേറിയെങ്കിലും പ്രണയദിനത്തിലെ ആഘോഷങ്ങള്‍ക്കു കുറവൊന്നുമില്ല. ആഘോഷങ്ങള്‍ക്കായി കാതുകൂര്‍പ്പിച്ചിരിക്കുന്ന ന്യൂജെന്‍ കൂട്ടങ്ങള്‍ തങ്ങള്‍ക്കാവുംവിധം വാലന്ൈറന് ദിനത്തെ വര്‍ണാഭമാക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രത്യേക ഗ്യാങുകളായെത്തി പ്രണയോപഹാരങ്ങള്‍ വാങ്ങുന്ന കാഴ്ച ആഴ്ചകള്‍ക്കുമുമ്പേ നഗരത്തിലെ പല ഷോപ്പുകളിലും കാണാമായിരുന്നു. പ്രിയതരമായൊരു പ്രണയ സമ്മാനം...പൂര്‍ണ തൃപ്തിയുള്ള ഒരു പ്രണയോപഹാരം കണ്ടെത്താന്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍... ഇതിനിടയില്‍ നീണ്ട ചര്‍ച്ചകള്‍... ഇതെങ്ങനെ? ഇത് അവന് (അവള്‍ക്ക്) ഇഷ്ടമാകുവോ...? ഇങ്ങനെയുള്ള ചോദ്യങ്ങള്‍. ഒടുവില്‍ മനസിനു പൂര്‍ണതൃപ്തി നല്കുന്ന ഒരു സമ്മാനവുമായി പുറത്തേക്ക്...യുവമനസുകളില്‍ ഇപ്പോള്‍ പ്രണയം പെയ്തിറങ്ങുകയാണ്...
പ്രണയം തളിര്‍ക്കുന്ന കാര്‍ഡുകള്‍
കാലത്തിന്റെ കുതിച്ചോട്ടത്തില്‍ പഴഞ്ചനായെങ്കിലും ആശംസാ കാര്‍ഡുകളില്ലാത്ത പ്രണയദിനത്തെക്കുറിച്ചു യുവമിഥുനങ്ങള്‍ക്ക് ആലോചിക്കാനാവുന്നില്ല. ചുവന്ന റോസാപ്പൂക്കളും കൊച്ചു പട്ടിക്കുട്ടികളും കരടിക്കുട്ടികളുമൊക്കെ മുദ്രണം ചെയ്തിട്ടുള്ള കാര്‍ഡുകള്‍ക്ക് ആവശ്യക്കാര്‍ ഇന്നുമുണ്ട്. കാല്പനികത തുളുമ്പുന്ന പ്രണയ സന്ദേശങ്ങള്‍ എഴുതിയ ലവ് വേര്‍ഡിംഗ്സാണു വിപണിയിലെ മറ്റൊരു ട്രെന്‍ഡ്.
സ്വീറ്റ് ഹാര്ിട്ടനു നല്‍കാം മ്യൂസിക്കല്‍ ഫ്ളവര്‍
സ്വീറ്റ് ഹാര്‍ട്ടിനു നല്കാന് മ്യൂസിക്കല്‍ ഫ്ളവര്‍ വാങ്ങാം. മ്യൂസിക്കല്‍ ഹാര്‍ട്ട്, വാട്ടര്‍ ബോള്‍, ചുവന്ന ബോക്സിലുള്ള ക്രിസ്റ്റല്‍ റോ സ്, നീളമുള്ള കോഫി മഗ് , മ്യൂസിക്കല്‍ വാട്ടര്‍ ബോള്‍, ഫോാേ ഫ്രെയിം കീ ചെയിന്‍, ഓരോ ദിവസത്തേക്കും ഓരോ പ്രണയമന്ത്രങ്ങള്‍ എഴുതിയ ലൗ കലണ്ടര്‍, മ്യൂസിക്കല്‍ മഗ്, ടെഡി ബെയറുകള്‍, ഫോട്ടോ ഫ്രെയിമുകള്‍, ഗ്ലാസ് ക്വേഷന്സ്, ഫ്രണ്ട്ഷിപ്പ് ശില്പങ്ങള്, സെറാമിക് ശില്പങ്ങള്, ലവ് ലാമ്പ് വിത്ത് ക്ലോക്ക്, ലവ് ബുക്കുകള്‍, പെര്‍ഫ്യും, ഫ്ളോട്ടിംഗ് ജെല്‍ കാന്‍ഡിലുകള്‍... പ്രണയ സമ്മാനങ്ങളുടെ നിര ഇങ്ങനെ പോകുന്നു.
പ്രണയത്തിനു മുന്നില്‍ വില നിസാരം
പ്രണയത്തിനു കണ്ണില്ലെന്നു പറയുന്നത് സത്യമാണ്. കാരണം എന്തു വില കൊടുത്തും പ്രണയസമ്മാനം വാങ്ങാന്‍ യുവതലമുറയ്ക്കു മടിയില്ല. വസ്ത്ര വിപണിയിലും ആഭരണ വിപണിയിലുമെല്ലാം തിരക്കു കാണാം. പുതുവസ്ത്രങ്ങള്‍ പ്രണയികള്‍ക്കു സമ്മാനമായി നല്‍കുന്നതും ഇപ്പോഴത്തെ ട്രെന്‍ഡാണ്. പാശ്ചാത്യ മോഡലുകളിലുള്ള കടുംനിറത്തിലുള്ള വസ്ത്രങ്ങളോടാണ് ഗയ്സ് ആന്‍ഡ് ഗാല്സി'നു പ്രിയം.
ഹൃദയാകൃതിയില്‍ കൊത്തിയ മോതിരങ്ങളും മൂക്കുത്തിയും വളയും മാലയും സ്റ്റഡ്സുമൊക്കെയാണു പ്രണയ സമ്മാനമായി നല്കാന് സ്റ്റുഡന്റ്സ് സിലക്ട് ചെയ്യുന്നത്. ഹൃദയാകൃതിയില്‍ 'ഐ ലവ് യു' എന്നെഴുതിയ പെന്‍ഡന്റുകള്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് എറണാകുളത്തെ ജ്വല്ലറി ഉടമകള്‍ പറയുന്നു. ഡയമണ്ട് പെന്‍ഡന്റുകള്‍ക്കും റിംഗിനുമൊക്ക പ്രണയദിനത്തില്‍ വന്‍ ഡിമാന്‍ഡാണ്.
സംഗീതസാന്ദ്രമാക്കാം പ്രണയദിനം
പ്രണയം തുളുമ്പുന്ന പ്രണയകഥകളും കവിതകളും വരെ സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ട്. ഖലീല്‍ ജിബ്രാന്റെ പ്രണയ കവിതകള്‍, വാന്‍ഗോഗ് കാമുകിക്കെഴുതിയ കത്തുകള്‍, ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കവിതകള്‍, മുരുകന് കാട്ടാക്കടയുടെ രേണുക എന്ന കവിത, മലയാളത്തിലെ പ്രണയ കവിതകള്‍ ഇവയ്ക്കെല്ലാം ആവശ്യക്കാര്‍ ഏറെയാണ്. പ്രണയത്തിന്റെ മെസേജ് ഹൃദയത്തിലേക്ക് എസ്.എം.എസ് ചെയ്യാന്‍ മൊബൈല്‍ ഫോണ്‍ വരെ സമ്മാനമായി നല്‍കുന്നവരുമുണ്ട്. കാമ്പസുകളിലാണു പ്രണയത്തിന്റെ തിരയിളക്കം കൂടുതലുള്ളത്. വാലന്ൈറന് ദിനത്തില്‍ പ്രണയിക്കുന്നവര്‍ക്കായി പ്രണയഗാനങ്ങള്‍ ഡെഡിക്കേറ്റു ചെയ്യാനുള്ള സൗകര്യം ഒരുക്കിയാണു കൊച്ചിയിലെ പല കോളജുകളിലും ആഘോഷം നടക്കുന്നത്.
'ഓര്മിക്കുവാന് ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്കുമാത്രം
എന്നെങ്കിലും എവിടെവച്ചെങ്കിലും
കണ്ടുമുട്ടാമെന്ന വാക്കുമാത്രം...'
(രേണുക മുരുകന് കാട്ടാക്കട)
നഷ്ടപ്രണയത്തിന്റെ മധുരനൊമ്പരം പേറിക്കഴിയുന്ന പല കാമുകന്മാരും കാമ്പസുകളിലുണ്ട്. ട്രൈ ചെയ്തു പരാജയപ്പെവരും തേപ്പു സഹിക്കേണ്ടിവന്നവരുമൊക്കെ കരിദിനമായിാണു വാലന്ൈറസ് ഡേ ആചരിക്കുന്നത്.
'ചൂടാതെ പോയി നീ
നിനക്കായി ഞാന്‍ ചോര
ചാറിച്ചുവപ്പിച്ചൊരെന്‍ പനിനീര്‍പ്പൂവുകള്‍
കാണാതെ പോയീ നീ
നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍'
(അനന്തധാര ബാലചന്ദ്രന് ചുള്ളിക്കാട്)
കൊച്ചിയിലെ പല പ്രമുഖ ഹോലുകളിലും പ്രണയ ദിനത്തില്‍ പ്രത്യേക പാര്‍ട്ടികളും ഒരുക്കാറുണ്ട്.
അതേ, യുവമനസുകള്‍ പ്രണയമഴ നനയുകയാണ്....
''പളുങ്കു മിഴിയുള്ള കൂട്ടുകാരീ
നിന്നെ പതിവായി കാണുവാന്‍ മോഹം
ആദ്യം പിണങ്ങിയും പിന്നെ ഇണങ്ങിയും
എന്നരുകില്‍ എത്തുമ്പോള്‍ നാണം
ഈ എന്നരുകിലെത്തുമ്പോള് നാണം
തളിരിട്ട നാട്ടുമാവിന് ചുവില്‍
ഇതളി പ്രണയത്തിന് മധുരവുമായ്
കിന്നാരമോതും എന്നോമല്‍ സഖീ നീ
പങ്കുവച്ചന്നേറെ സ്വപ്നം...''
അവള്‍ക്കായി അവന് പാടുകയാണ്.... പ്രണയാര്‍ദ്ര സംഗീതംപോല്‍... പ്രണയമാണു ജീവിതത്തില്‍ സംഗീതം നിറയ്ക്കുന്നതെന്ന് അറിഞ്ഞുകൊണ്ട്... ഭ്രമമാണ് പ്രണയമെന്ന് അറിഞ്ഞുകൊണ്ടു തന്നെ...
''ഭ്രമമാണ് പ്രണയം
വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍
തീര്‍ക്കുന്ന സ്ഫടിക സൗധം
എപ്പോഴെ തിതകര്ന്നു വീഴുന്നു നാം
നഷ്ടങ്ങള്‍ അറിയാതെ നഷ്ടപ്പെടുന്നു നാം...''
സീമ മോഹന്‍ലാല്‍
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top