കൊച്ചി: ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്സ്, പോലീസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ആദരസൂചകമായി ഹ്യൂണ്ടായ് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.
മുന്‍ഗണനാക്രമത്തിലുള്ള സര്‍വീസിനൊപ്പം സൗജന്യ എസി ചെക്ക്, സൗജന്യ ടോപ് വാഷ്, ഹൈ ടച്ച് പോയിന്റ് സാനിറ്റൈസേഷന്‍ തുടങ്ങിയവ ഈ വിഭാഗത്തിലെ ജീവനക്കാര്‍ക്കു ലഭ്യമാണ്. കാര്‍ ഇന്റീരിയല്‍ സാനിറ്റൈസേഷന്‍, ലേബര്‍ചാര്‍ജ്, എയര്‍ പ്യൂരിഫയര്‍, റോഡ്സൈഡ് അസിസ്റ്റന്‍സ്, എക്സ്റ്റന്‍ഡ് വാറണ്ടി തുടങ്ങിയ ആകര്‍ഷകമായ ആനുകൂല്യങ്ങളും നല്‍കും.
തെരഞ്ഞെടുത്ത മോഡലുകള്‍ പര്‍ച്ചേഴ്സ് ചെയ്യുമ്പോള്‍ മെഡിക്കല്‍ രംഗത്തു ജോലിചെയ്യുന്നവര്‍ക്കു സ്പെഷല്‍ ഓഫര്‍ ഉണ്ടാകും. ഓഫര്‍ 31വരെ മാത്രം.