കൊച്ചി: ഹുണ്ടായി മോട്ടോര്‍ ഇന്ത്യ രാജ്യത്തെ ആദ്യത്തെ പൂര്‍ണമായും കണക്ടഡ് ആയ മിഡ് സൈസ് സെഡാന് പുതിയ സ്പിരിറ്റഡ് വെര്‍ണ പുറത്തിറക്കി. ഇന്റലിജന്റ് സാങ്കേതികവിദ്യയും അത്യാധുനിക പ്രകടനവും സവിശേഷമായ സൗകര്യങ്ങളുമടക്കം പ്രീമിയം സ്പോര്‍ട്ടി രൂപകല്പനയുമായാണ് പുതിയ വെര്‍ണ എത്തുന്നത്.
അടുത്ത തലമുറയുടെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനും ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷനും ഇതിലുണ്ട്. അഞ്ചുവര്‍ഷം വരെ വാറണ്ടിയും ലഭ്യമാക്കിയിട്ടുണ്ട്.
ബിഎസ് 6 നിലവാരത്തിലുള്ള ഡീസല്‍, പെട്രോള്‍ എൻജിനുകളാണ് പുതിയ വെര്‍ണയിലുള്ളത്. 9,30,585 മുതല്‍ 13,99,000 രൂപ വരെയാണ് വിവിധ മോഡലുകളുടെ എക്സ്ഷോറൂം വില.