ഓഫറുകളുമായി നിസാന്‍ ഇന്ത്യ
Tuesday, May 19, 2020 3:37 PM IST
കൊച്ചി: ഉപഭോക്താക്കളുടെ സൗകര്യത്തിനായി വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പിക്ക് അപ് ആന്‍ഡ് ഡ്രോപ് സര്‍വീസ് സൗകര്യവും പുതിയ കാര്‍ ഫിനാന്‍സ് സ്കീമുകളും നിസാന്‍ ഇന്ത്യ അവതരിപ്പിച്ചു.
കാര്‍ ലോണുകളുടെ പേപ്പര്‍ലെസ് പേയ്മെന്റും വനിതകളായ കാര്‍ ലോണ്‍ അപേക്ഷകര്‍ക്ക് പ്രത്യേക ഓഫറുകളും ഇതില്‍ ഉള്‍പ്പെടുന്നു. കോവിഡിന്റെ സാഹചര്യത്തില്‍ വാഹനം ഉപഭോക്താവിന്റെ പക്കല്‍നിന്നു നിസാന്‍ വര്‍ക്ക് ഷോപ്പിലെത്തിച്ചു സര്‍വീസ് നടത്തി തിരിച്ചുനല്‍കും.
ഡ്രൈവര്‍മാര്‍ പൂര്‍ണമായും ശുചിത്വ നിയന്ത്രണങ്ങള്‍ പാലിച്ചാണ് സര്‍വീസിനുശേഷം വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്കു കൈമാറുക.