കോട്ടയം: പ്രമുഖ കമ്പ്യൂട്ടർ നിർമാതാക്കളായ ലെനോവോ ഏർപ്പെടുത്തിയ ദേശീയ പുരസ്കാരത്തിന് കേരളത്തിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ബ്രാൻഡായ ഓക്സിജൻ അർഹരായി.
2019 20 സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ നോൺമെട്രോ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ലാപ്ടോപ്പുകൾ വിറ്റഴിച്ചതിനാണ് അവാർഡ്. കഴിഞ്ഞദിവസം വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന നാഷണൽ ഡീലർ കോൺഫറൻസിലായിരുന്നു അവാർഡ് പ്രഖ്യാപനം.
ഡിജിറ്റൽ ഉത്പന്നങ്ങളുടെ വിപണനരംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഓക്സിജനിൽ ലാപ്ടോപ്പ്, സ്മാർട്ഫോൺ, ഗൃഹോപകരണങ്ങൾ തുടങ്ങി വിവിധ ശ്രേണിയിലുള്ള ഉത്പന്നങ്ങൾ ലഭ്യമാണ്.