വേനല്‍! ചര്‍മ സംരക്ഷണത്തിന് ഏറ്റവും പ്രാധാന്യം നല്‍കേണ്ട സമയം. മേക്കപ്പുകളുടെ അധികഭാരത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കേണ്ട കാലമാണിത്. വേനലിന്റെ കാഠിന്യം നേരിടാന്‍ നേര്‍ത്ത സ്കിന്‍ ലോഷനുകളുടെ സഹായത്തോടെ ഏതു തരം ചര്‍മത്തിനും സുരക്ഷാ ആവരണം സൃഷ്ടിക്കാം. ഇക്കാലയളവില്‍ മുഖത്ത് അധികമായി മേക്കപ്പ് ഉപയോഗിക്കരുത്. ചുണ്ടുകളുടെ സംരക്ഷണത്തിന് നേര്‍ത്ത ബാം ഉപയോഗിക്കാം. ഓര്‍ഗാനിക് കാജലാണ് വേനലില്‍ സുഖകരം.
രാത്രി ഉറങ്ങും മുമ്പ് നന്നായി മുഖം കഴുകണം. പകല്‍ തണുപ്പേകുന്ന ക്രീമിന്റെ നേര്‍ത്ത ഉപയോഗം നല്ലതാണ്. ചര്‍മം വരണ്ടതാണെങ്കില്‍ അതിന് അനുയോജ്യമായ ക്രീം തെരഞ്ഞെടുക്കുക. പാദങ്ങളുടെ പരിചരണവും വേനലില്‍ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുക എന്നതാണ് പൊതുവായ സൗന്ദര്യ സംരക്ഷണത്തിന് വേനല്‍ക്കാലത്ത് ഏറ്റവും മികച്ച മാര്‍ഗം.
മിനി രാജു
ബ്യൂട്ടീഷന്, അഞ്ചുമന, എറണാകുളം