അതിനിടയില്‍ “വേഗ സീ’ എന്ന പേരിലുള്ള കുട്ടനാട് മോഡല്‍ ടൂറിസം ബോട്ടുകള്‍ ആരംഭിക്കുന്നതിനായുള്ള റൂട്ട് സര്‍വേയും മന്ത്രിയുടെ നിര്‍ദേശപ്രകാരം ഒന്നരവര്‍ഷം മുമ്പ് നടന്നു. 50, 75, 100 പേര്‍ക്ക് വീതം സഞ്ചരിക്കാവുന്ന ബോട്ടുകളായിരുന്നു ഇവരുടെ പരിഗണനയിലുണ്ടായിരുന്നത്. ലഘുഭക്ഷണമുള്‍പ്പെടെയുള്ള സവാരിക്കായി നിരക്കുകളും നിശ്ചയിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പത്തിലധികം തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ വ്യാപിച്ചുകിടക്കുന്ന ഏറെ ശ്രദ്ധേയമായ ജലജൈവിക സമ്പന്നതയാണ് വടക്ക് നീലേശ്വരം മുതല്‍ തെക്ക് ചെമ്പല്ലിക്കുണ്ട് വരെയുള്ള 40 കിലോമീറ്റര്‍ നീളത്തിലുള്ള കായലിന്റെ കരകളിലുള്ളതെന്ന് സംഘം വിലയിരുത്തുകയുമുണ്ടായി.