സിഎഎ നിയമം സാമൂഹിക ഐക്യം തകര്‍ക്കും;
Tuesday, March 12, 2024 1:25 PM IST
മാമ്പഴം
ചെന്നൈ: പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്നും തമിഴ്നാട്ടിൽ ഈ നിയമം നടപ്പിലാക്കരുതെന്നും നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. ഈ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും വിജയ് പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്നും സ്റ്റാലിന് വിമര്‍ശിച്ചു.
ഇത്രയും നാൾ സിഎഎ ഫ്രീസറില്‍ വച്ചതായിരുന്നു. തെരഞ്ഞെടുപ്പ് ലാഭം മാത്രം മുന്നില്‍ കണ്ടാണ് ഇത് പുറത്തെടുത്തത്. മുങ്ങുന്ന കപ്പലിനെ താങ്ങി നിര്‍ത്താനുള്ള ശ്രമമായേ ഇതിനെ കാണാനാകൂ. മതവികാരം ഉണര്‍ത്തി തെരഞ്ഞെടുപ്പില്‍ ലാഭം കൊയ്യാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും സ്റ്റാലിന് കുറ്റപ്പെടുത്തി.