HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കുട്ടനാട് മോഡല്‍ ടൂറിസവും പഠന...
ജെട്ടികളും ടെര്‍മിനലും നോക്കുകു...
എനിക്ക് ഏറ്റവും ഇഷ്ടം സിനിമ; ഗായത്രി സുര...
സിഎഎ നിയമം സാമൂഹിക ഐക്യം തകര്...
കോഴികളിലെ ദു:ശീലങ്ങളും പരിഹാരമാര്‍ഗവും
പാല് കളയേണ്ട, പനീര്‍ നിര്‍മിക്കാം
മണലാരണ്യത്തില്‍ നിന്ന് ചെറുനാരക കൃഷിയിലേ...
ഉദ്യാനത്തിലെ ഋതുസുന്ദരി
ക്ഷീരകര്ഷകരേ, ഈ ചെടി പശുക്കള്‍ക്ക് നല്...
Previous
Next
Karshakan
മുള: ഭക്ഷണത്തിനും വിവിധ ആവശ്യങ്ങള്‍ക്കും
Wednesday, June 3, 2020 5:14 PM IST
പുരാതനകാലം മുതല്‍ മനുഷ്യജീവിതവുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് മുള. പുല്ലുവര്‍ഗത്തില്‍പ്പെട്ട മുള, സംഗീതോപകരണങ്ങള്‍ നിര്‍മിക്കാനും അലങ്കാരങ്ങള്‍ക്കും വീടു നിര്‍മി ക്കുന്നതിനും ഭക്ഷ്യ ആവശ്യങ്ങള്‍ക്കും വസ്ത്രം, വിവിധ വ്യവസായ ആവശ്യങ്ങള്‍ എന്നിവയ്ക്കും ഉപയോഗിക്കുന്നു. ഒരു സാമ്പത്തിക സ്രോത സായാണ് ലോകമെ മ്പാടും മുളയെ കാണുന്നത്. ചില സംസ്ഥാന ങ്ങളില്‍ ഇപ്പോഴും മുള ഉപയോഗിച്ച് പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുന്നതിനാല്‍ പാവപ്പെട്ട വന്റെ തടി എന്ന് മുളയെ വിളിക്കുന്നു.
ഭക്ഷണമായി മുള
മുളയെ വലിയ അളവില്‍ ഭക്ഷ്യആവശ്യ ങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഒരു കാലത്ത് ആദിവാസി സമൂഹവും ഭാരതത്തിന്റെ ഉള്ഗ്രാമങ്ങളിലുള്ളവരും മാത്രം ഭക്ഷ്യവസ്തുവായി ഉപയോഗിച്ചിരുന്ന മുളയുടെ വിവിധ ഭാഗങ്ങള്‍ ഇപ്പോള്‍ നഗര- ഗ്രാമ വ്യത്യാ സമില്ലാതെ ഉപയോഗിക്കുന്നു. മുളയുടെ കൂമ്പുകള്‍ വിവിധ സ്ഥലങ്ങലുള്ള മാര്‍ക്കറ്റുകളില്‍ വിപണനത്തിനെത്തുന്നത് ഇതിന്റെ ഉപയോഗം കൂടി എന്നതിനു തെളിവാണ്. ശരീരത്തിനാവശ്യമായ വിവിധ മൂലകങ്ങള്‍ കൊഴുപ്പ്, പഞ്ചസാര, എന്നിവ കൂടാതെ വിറ്റാമിന്‍ സി, കരോട്ടിന്‍, തയാമിന്‍, റിബോ ഫ്ളാവിന്‍, നിയാസില്‍ തുടങ്ങി വളരെ യധികം പോഷകങ്ങളുടെ കലവറ കൂടിയാണ് മുള. ഭക്ഷ്യയോഗ്യമായ മുളംക്കൂ മ്പുകളുടെ ഉത്പാദനം കേരളത്തില്‍ വളരെയേറെ തൊഴില്‍ സാധ്യതള്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന മേഖലയാണ്. ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനതിലൂടെ വലിയ സാമ്പത്തിക നേട്ടവും ഉണ്ടാക്കാന്‍ സാധിക്കും.
മണ്ണിനു പുറത്ത് 15 മുതല്‍ 18 ഇഞ്ച് നീളം വരെ കൂമ്പു വന്നതിനു ശേഷം വിളവെടുക്കുന്നതാണു നല്ലത്. രാവി ലെയോ വൈകുന്നേരമോ കൂമ്പ് എടുക്കുന്നതാണ് ഉത്തമം. എടുത്തതിനു ശേഷം കൂമ്പിന്റെ പുറംതോടു കളഞ്ഞ് ചുവട്ടില്‍ നിന്നു പോള അടര്‍ത്തി കൊത്തിയരിഞ്ഞ് രണ്ടോ മൂന്നോ പ്രാവശ്യം കഴുകിയതിനു ശേഷം കടുകു വറുത്ത് വേവിക്കുക. ഇങ്ങനെ പാചകം ചെയ്യുമ്പോള്‍ ചവര്‍പ്പു മാറ്റുന്നതിനായി ഒരു ചെറിയ കഷ്ണം കുടംപുളി ചേര്‍ക്കാം. അരിഞ്ഞ മുളംക്കുമ്പ് നന്നായി വെന്തതിനു ശേഷം തേങ്ങയും ഉണക്ക മുളകും ചേര്‍ത്ത് അരച്ച് മഞ്ഞളും കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാം. ഇതു കൂടാതെ തുവരപ്പരിപ്പ് വേവിച്ചു അവിയലിനു ചേര്‍ക്കുന്ന അരപ്പും ചേര്‍ത്ത് ചാറോടു കൂടിയും ഉപയോഗിക്കാം. കൊഴുപ്പിന്റെ അളവു വളരെ കുറവും നാരുകള്‍ വേണ്ടുവോളം ഉളളതുമായ തിനാല്‍ ഭക്ഷണമായി ഉപയോഗി ക്കുന്നത് നന്നായിരിക്കും
നടീല്‍ രീതികള്‍
ആറു മീറ്റര്‍ മുതല്‍ 10 മീറ്റര്‍ വരെ അകലത്തില്‍ മുളകള്‍ നടാം. തായ് വേരില്ലാത്തതിനാലും മണ്ണിനു പുറത്തേക്കു വേരുകള്‍ കൂടുതലായി വളര്‍ന്നു വ്യാപിക്കുന്നതിനാലും ഒരുപാട് താഴ്ത്തി നടേണ്ട. ഒരടി താഴ്ചയില്‍ നട്ടാല്‍ മതിയാകും. നടുന്ന സമയത്ത് ആവശ്യത്തിനു ജൈവവളം നല്കിയാല് പിന്നീടു വളപ്രയോഗം ഒഴിവാക്കാം. മുളയില്‍ വള്ളികളോ, മറ്റു കളച്ചെടികളോ കയറാതെ നോക്കണം. പുതിയ മുകുളങ്ങള്‍ വരുമ്പോള്‍ പന്നി ഈ മുകുളം മാന്തി തിന്നുന്നതായി കാണുന്നുണ്ട്. ചെറിയ മധുരമുള്ള തിനാല്‍ പന്നികള്‍ക്ക് വളരെ ഇഷ്ട മുള്ള ഒരു ആഹാരമാണ് മുള യുടെ കിളിര്‍ത്തുവരുന്ന മുകുളം. ഒരേക്കര്‍ സ്ഥലത്ത് 200 മുതല്‍ 250 വരെ തൈകള്‍ നടാന്‍ സാധിക്കും. നല്ല ആരോഗ്യത്തോടു കൂടി വളരുന്ന മുളകളില്‍ നിന്ന് ഏഴാം വര്‍ഷം മുതല്‍ മുളകള്‍ വെട്ടിയെടുക്കാം. നല്ല ആരോഗ്യത്തോടു കൂടി വളരുന്ന മുളയ്ക്ക് 45 മുതല്‍ 55 വര്‍ഷം വരെ ആയുസുണ്ടാകും. മുളകളുടെ വൈവി ധ്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാന ത്തു നില്ക്കുന്ന ഭാരതം മുളകളുടെ ഭക്ഷ്യ സാധ്യത വളരെ കുറച്ചു മാത്രമേ മുതലെടുക്കുന്നുള്ളു. തെക്കു കിഴക്കന്‍ രാജ്യങ്ങളായ ഫിലിപ്പീന്‍സ്, ജപ്പാന്, തായ്വാന്, തായ്ലന്ഡ് എന്നിവിടങ്ങളല്‍ മുളയരിക്കും മുളം ക്കൂമ്പിനും മുഖ്യ സ്ഥാനമുണ്ട്. ഒരു വലിയ വിഭാഗം ജനസമൂഹത്തിന് ഇതു വരുമാന മാര്‍ഗവുമാണ്. ബാല്‍ക്കോവ ഇനത്തില്‍പ്പെട്ട മുള യാണ് ഏറ്റവും ഡിമാന്‍ഡുള്ളതും വിലയേറിയതും. ഈ ഇനത്തില്‍പ്പെട്ട മുളകള്‍ വളരെക്കുറവായി മാത്രമേ പൂത്തു കണ്ടിട്ടുള്ളൂ. അതുകൊണ്ട് ഈ മുളകള്‍ എഴുപതു വര്‍ഷം വരെ നിലനില്ക്കുന്നു.
ഇന്ന് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുതകുന്ന തരത്തില്‍ മുളച്ചെടികള്‍ ലഭ്യമാണ്. അലങ്കാര ച്ചെടിയായി വളര്‍ത്താന്‍ പറ്റുന്ന മുളകള്‍, അലങ്കാര വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മുളകള്‍, വീട്ടുപകണങ്ങള്‍ നിര്‍മിക്കാന്‍ പറ്റുന്ന ഇനങ്ങള്‍, ചെറുതേനീച്ച വളര്‍ത്താന്‍ പെട്ടിക്കു പകരമായി ഉപയോഗിക്കുന്നവ തുടങ്ങി, പലയിനങ്ങളില്‍പ്പെട്ട മുളകള്‍ ലഭ്യമാണ്. കൂടാതെ പ്രകൃ തിദുരന്തങ്ങളില് നിന്നു രക്ഷ നേടാ നും ചരിഞ്ഞ സ്ഥലങ്ങളില്‍ മണ്ണൊലിപ്പു തടയുന്നതിനും മുള നട്ടുവളര്‍ത്തുന്നു. മള്‍ട്ടി പ്ലസ് ഗ്രീന്‍ ഇന ത്തില്‍പ്പെട്ട മുളകള്‍ വേലിയുടെയും അതിരുകളുടെയും സമീപത്തു നട്ടു പിടിപ്പിച്ചാല്‍ മണ്ണൊലിപ്പു തടയു ന്നതിനോടൊപ്പം ശുദ്ധമായ വായൂ ലഭിക്കുന്നതിനും സഹായകമാകും. എല്ലാ ജീവജാലങ്ങള്‍ക്കും പ്രയോ ജനപ്രദമായ ഈ വിള അവരവരാല്‍ കഴിയുന്നത്ര നട്ടുപിടിപ്പിക്കുന്നതു നന്നായിരിക്കും.
സുരേഷ്കുമാര്‍, കളര്‍കോട്
ഫോണ്‍: 9447468077.
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top