HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഓണ്‍ലൈന്‍ പഠനം: ആശങ്കയുമായി അമ്മമാര്‍
വില്പത്രം തയാറാക്കല്‍
അമ്മ വേഷങ്ങളില്‍ തിളങ്ങി ശ്രീലക്ഷ്മി
കോവിഡ് 19 ല്‍ പതറാതെ
പിറന്നാള്‍ നിറവില്‍ ശ്രീകുമാരന്‍ തമ്പി
അമ്മു; യാത്രക്കാരുടെ വഴികാട്ടി
ഹൃദയാരോഗ്യത്തിന് ഈ വിഭവങ്ങള്‍
ബീഫ് വിഭവങ്ങള്‍
സുധീഷിനിത് സുവര്‍ണകാലം
Previous
Next
Sthreedhanam
യാത്രയ്ക്കൊരുങ്ങാം; കൃത്യമായ പ്ലാനിംഗോടെ
Wednesday, May 27, 2020 4:49 PM IST
യാത്രകളെ സ്നേഹിക്കാത്തവരായി ആരാണുള്ളത്. ഏതെങ്കിലുമൊരു വാഹനത്തില്‍ കയറി റ്റാറ്റാ എന്ന് കൈ വീശിക്കാണിച്ചാല്‍ സ്വന്തം അമ്മയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞുങ്ങള്‍ പോലും ചാടി വാഹനത്തില്‍ കയറും. പോയി വന്നു കഴിയുമ്പോള്‍ ഉണ്ടാവുന്ന മേലുവേദനയില് കുഴമ്പിട്ട് ചൂടുപിടിച്ചു കൊടുക്കാന്‍ മക്കളുണ്ടെന്ന് ഉറപ്പുകൊടുത്താല്‍ മാത്രം മതി, നമ്മുടെ വീട്ടിലെ മുത്തശ്ശിമാരും മുത്തച്ഛന്മാരും യാത്രക്ക് പുറപ്പെടും. യാത്രാപ്രേമത്തിന്റെ കഥ അങ്ങനെയാണെന്നിരിക്കെ, ആരോഗ്യമുള്ളവരുടെ കാര്യം പറയാനുണ്ടോ. യാത്രയോടിഷ്ടം കൂടിയവരേ, നമുക്ക് കൂടുതല്‍ കരുതലോടെ യാത്ര ചെയ്യാം.
ഒരുങ്ങാം; കൃത്യമായ പ്ലാനിംഗോടെ
ഒറ്റ ദിവസത്തേക്കുള്ള യാത്രയാണെങ്കില്‍ അതിരാവിലെ പുറപ്പെടുന്നതാണ് നല്ലത്. തലേന്ന് നേരത്തെ കിടന്നാല്‍, രാവിലെ കുട്ടികളെ ഒരുക്കാന്‍ പ്രയാസപ്പെടേണ്ടി വരില്ല. റോഡ് മാര്‍ഗമാണോ, ട്രെയിനിലാണോ, അതോ സ്വയം െ്രെഡവ് ചെയ്താണോ പോകുന്നതെന്ന് നേരത്തെ തീരുമാനിക്കണം. സ്വന്തം വാഹനമാണെങ്കില്‍ കണ്ടീഷന്‍ പരിശോധിപ്പിച്ച് ഉറപ്പു വരുത്തണം. എന്‍ജിനില്‍ ഓയിലും വൈപ്പറിന്റെ ടാങ്കില്‍ വെള്ളവും ടയറില്‍ കാറ്റും സ്റ്റെപ്പിനി കണ്ടീഷനാക്കിയും ഇരിക്കണം. ആദ്യമായി പോകുന്ന സ്ഥലമാണെങ്കില്‍ റൂട്ട്, കാണാന്‍ പോകുന്ന സ്ഥലത്തിന്റെ പ്രത്യേകതകള്‍, അപകട സാധ്യത (വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍ തുടങ്ങിയവ) വല്ലതുമുണ്ടോ, അടുത്ത് നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലുകള്‍ എന്നിവയൊക്കെ ടീമില്‍ ഒരാളെങ്കിലും അറിഞ്ഞിരിക്കണം. പ്ലാനിംഗിന് ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കാം. റൂട്ട് ഓഫ്ലൈന് ആക്കി ഇട്ടിരുന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷന് ഇല്ലാത്ത സ്ഥലങ്ങളിലും യാത്രചെയ്യാം. ബീച്ച്, വാട്ടര്‍ തീം പാര്‍ക്ക് ഒക്കെ പോലെയുള്ള സ്ഥലങ്ങളാണ് ലക്ഷ്യമെങ്കില്‍, വെള്ളത്തിലിറങ്ങാനുള്ള വസ്ത്രങ്ങളും നനഞ്ഞ വസ്ത്രങ്ങള്‍ സൂക്ഷിക്കാനുള്ള കാരിബാഗും കരുതാം. കൊച്ചു കുഞ്ഞുങ്ങളുണ്ടെങ്കില്‍ ഡയപ്പര്‍ പാക്കറ്റ് മറക്കാതെ എടുക്കാം. ഹെവിയായി ഭക്ഷണം കഴിച്ച് വയറു കേടാക്കാതെയും ശ്രദ്ധിക്കാം.
ദീര്‍ഘദൂര യാത്രകളില്‍ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. യാത്ര തീരുമാനിച്ചു കഴിഞ്ഞാല്‍ ബജറ്റിംഗ്, ടിക്കറ്റ് ബുക്കിംഗ്, താമസത്തിനായുള്ള ഹോട്ടലില്‍ ബുക്കിംഗ് എന്നിവയാണ് ആദ്യം ചെയ്യേണ്ടത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മിക്കവാറും ഇടങ്ങളില്‍ അതാത് ടൂറിസം വിഭാഗവും സ്ഥാപനങ്ങളുടെ അധികാരികളും തന്നെ സൈറ്റ് സീയിംഗ് പാക്കേജുകള്‍ കൊടുക്കുന്നുണ്ട്. താല്പര്യമുണ്ടെങ്കില് അത്തരം പാക്കേജുകള്‍ ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യാം. അതാത് സ്ഥലത്തെ പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് മാര്‍ഗങ്ങള്‍ ഉപയോഗിച്ചും സ്ഥലങ്ങള്‍ കണ്ടുവരാം.
കൈയില്‍ കരുതാം
കൊണ്ടു പോകേണ്ട സാധനങ്ങള്‍ ഒരു ലിസ്റ്റ് തയ്യാറാക്കി അതിനനുസരിച്ച് ഒരുക്കുക.
ദീര്‍ഘദൂര യാത്രകളില്‍ ബാഗിലുള്പ്പെടുത്തുന്ന സാധനങ്ങള്‍ കുറയ്ക്കുന്നതാണ് നല്ലത്. കൂടുതല്‍ ദിവസം യാത്ര ചെയ്യുമ്പോള്‍ ഭാരം ചുമന്ന് യാത്ര ചെയ്യുന്നതിന്റെ ക്ഷീണം ഒഴിവാക്കാമെന്നതാണ് പ്രധാന കാര്യം. അതിര്‍ത്തികള്‍ കടന്നുള്ള യാത്രകളാണെങ്കിലും ലഗേജിന്റെ ഭാരം ശ്രദ്ധിക്കണം. ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി നമ്മുടെ പ്രിയപ്പെട്ട സാധനങ്ങള്‍ എയര്‍ പോര്‍ട്ടില്‍ ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയുണ്ടാകരുത്. ബാഗില്‍ ഉള്‍ക്കൊള്ളിക്കാന്‍ അനുവദനീയമായ സാധനങ്ങള്‍ മാത്രം പാക്ക് ചെയ്യാന്‍ ശ്രദ്ധിക്കണം.
1. വസ്ത്രങ്ങള്‍
ഓരോരുത്തരുടേയും വസ്ത്രങ്ങള്‍ പ്രത്യേകം കാരിബാഗുകളിലാക്കി വേണം വലിയ ട്രാവല്‍ ബാഗില്‍ വയ്ക്കേണ്ടത്. മാറ്റി ധരിക്കാന്‍ നേരത്ത് മുഴുവന്‍ വസ്ത്രങ്ങളും വാരിവലിച്ച് തിരയേണ്ടിവരരുത്. പോകുന്ന സ്ഥലത്തെ കാലാവസ്ഥയ്ക്കനുസരിച്ചുള്ള വസ്ത്രങ്ങള്‍ എടുത്തുവയ്ക്കാന്‍ ഓര്‍ക്കുക.
2. മരുന്നുകള്‍
സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍, ഫസ്റ്റ് എയ്ഡ് സാമഗ്രികള്‍ എന്നിവ ഉറപ്പായും ട്രാവല്കിറ്റിന്റെ ഭാഗമായിരിക്കണം. യാത്രകളില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നവര്‍, പ്രായമായവര്‍, കുട്ടികള്‍ തുടങ്ങിയവര്‍, യാത്രയ്ക്കുമുമ്പ് ഒരു ഡോക്ടറെ കണ്ട് ആവശ്യമായ മരുന്നുകള്‍ വാങ്ങി കൈയില്‍ കരുതേണ്ടതാണ്.
3. പണം
യാത്രയ്ക്കാവശ്യമായ മുഴുവന്‍ പണവും കറന്‍സിയായി ത്തന്നെ കരുതേണ്ട കാര്യമില്ല. ആവശ്യത്തിനുള്ള കുറച്ചു പണം കൈയില്‍ കരുതി ബാക്കി കാര്‍ഡ് ഉപയോഗിക്കുന്നതാവും കൂടുതല്‍ സൗകര്യം. മോഷണങ്ങളെ സൂക്ഷിക്കുക.
4. രേഖകള്‍
ഐ.ഡി കാര്‍ഡുകള്‍, യാത്രാരേഖകള്‍, ബുക്കിംഗുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ മറക്കാതിരിക്കുക.
5 ഗാഡ്ജറ്റുകള്‍
ഫോണ്‍, കാമറ, ചാര്‍ജറുകള്‍, പവര്‍ബാങ്കുകള്‍, മെമ്മറി കാര്‍ഡുകള്‍, ഹെഡ് ഫോണ്‍, പുസ്തകങ്ങള്‍ ഇവയൊന്നും വിട്ടുപോവല്ലേ.
6. ടോയ്ലറ്റ് ബാഗ്
ടോയ്ലറ്റ് ബാഗ് പ്രത്യേകം ഒരുക്കുക. ബ്രഷ്, പേസ്റ്റ്, ഷേവിങ് കിറ്റ് എന്നിവയെല്ലാം അതില്‍ സൂക്ഷിക്കാമല്ലോ.
7. ഷൂ, ചെരിപ്പുകള്‍, ക്യാപ്പ്, സണ്‍ഗ്ലാസ് എന്നിവയെല്ലാം മറക്കാതെ എടുത്തു വയ്ക്കണം.
8. വെള്ളം, സ്നാക്ക്സ്, ചില്ലറയായി കുറച്ചു പണം, ഒരു ടവല്‍ തുടങ്ങി ഇടയ്ക്കിടെ വേണ്ടി വരുന്ന സാധനങ്ങള്‍ പ്രത്യേകം ഒരു ബാഗിലാക്കി കൈയില്‍ കരുതാം.
9. ലഗേജ് ലോക്ക്, അതിന്റെ കീ രണ്ടും ശ്രദ്ധിക്കാന്‍ മറക്കല്ലേ.
ഇതു ശ്രദ്ധിക്കാം
കുറച്ചുനാളത്തേക്ക് വീട്ടില്‍ ഉണ്ടാവില്ലെന്ന് തൊട്ട് അയല്‍ക്കാരെ അറിയിക്കാം. വീട്ടിലേക്ക് അവരുടെ ശ്രദ്ധ ഉണ്ടാവുമല്ലോ. പാല്, പത്രം ഇതൊന്നും അത്രയും ദിവസം ഇടണ്ട എന്ന് അതാത് ആളുകളോടും പറയാം. പല ദിവസങ്ങളിലെ പത്രം മുറ്റത്ത് കൂടിക്കിടക്കില്ലല്ലോ. ഇത്രയും ഒരുക്കങ്ങളായിക്കഴിഞ്ഞാല് ഗ്യാസും മെയിന്‍ സ്വിച്ചുകളും ഓഫ് ചെയ്ത് വാതിലും ഗെയ്റ്റും പൂട്ടി ഇറങ്ങാം.
ലക്ഷ്യസ്ഥലത്തെത്തിക്കഴിഞ്ഞാല്
ശുചിയായ ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. അതാത് സ്ഥലത്തെ വിശേഷപ്പെട്ട ഭക്ഷണം രുചിക്കാന്‍ മറന്നു പോകല്ലേ. യാത്രയിലെ ഡീ ഹൈഡ്രേഷന് ഒഴിവാക്കാന്‍ ധാരാളം ശുദ്ധജലം കുടിക്കുക. ഓരോ ദിവസവും കാണേണ്ട സ്ഥലങ്ങള്‍, ഓരോയിടത്തും ചിലവഴിക്കാനുള്ള സമയം, തിരികെ താമസ സ്ഥലത്തെത്താന്‍ എടുക്കുന്ന സമയം ഇവയൊക്കെ ഒന്നു കണക്കാക്കി വച്ചാല്‍ നല്ലതാണ്. ഒന്നും കാണാന്‍ വിട്ടുപോകരുതല്ലോ. കൂടുതല്‍ കരുതലാവശ്യമുള്ള, പ്രായമായവരും കുികളും ചേര്‍ന്നുള്ള യാത്രകള്‍ മേല്പ്പറഞ്ഞത്രയും ശ്രദ്ധിച്ചാണ് വേണ്ടതെന്നതില്‍ സംശയമില്ല.
എന്നാല്‍, മറ്റൊരു തരം യാത്രകളുണ്ട്. നിന്ന നില്പില് തീരുമാനിച്ച്, കൈയില്‍ കിിട്ടയ വസ്ത്രങ്ങളുമെടുത്ത്, ബൈക്കിലോ കാറിലോ ട്രെയിനിലോ എന്നൊന്നും ഓര്‍ക്കാതെ, എവിടെ താമസിക്കുമെന്നോ എന്തു കഴിക്കുമെന്നോ പ്ലാന്‍ ചെയ്യാതെ, ബുക്കിങ് ചെയ്യാതെ, അത്രമേല്‍ അലസമായി, എന്നാല്‍ ഉല്ലാസമായി, അനിശ്ചിതത്വങ്ങളില്‍ ആവേശം പൂണ്ട്... അങ്ങനെയുമുണ്ട് ചില ഉന്മാദയാത്രകള്!
ആദില്‍ മുഹമ്മദ്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top