മലയാള സിനിമയില്‍ സുവര്‍ണ ചരിത്രമെഴുതിയ ചിത്രമാണ് അങ്ങാടി. അന്നുവരെയുണ്ടായിരുന്ന എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് 125 ദിവസമാണ് ചിത്രം പ്രദര്‍ശന വിജയം നേടിയത്. ഇന്നും ജനകീയ സിനിമ എന്ന വിശേഷണവും ഈ ചിത്രത്തിനുണ്ട്.
ഐ.വി. ശശി സംവിധാനം ചെയ്തു 1980 ഏപ്രില്‍ 18-നാണ് ചിത്രം തിയറ്ററിലെത്തുന്നത്. ടി.ദാമോദരന്‍ മാഷ് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ജയന്, സീമ, ജോസ്, ശങ്കരാടി, രാഘവന്, പ്രതാപചന്ദ്രന്, അംബിക, ബാലന് കെ. നായര്‍, കുതിരവട്ടം പപ്പു തുടങ്ങിയ വലിയ താരനിരയിലാണ് ഒരുങ്ങിയത്.
ഇന്നും മലയാളികള്‍ മറക്കാത്ത ഗാനങ്ങളും ചിത്രത്തിന്റെ ആകര്‍ഷണ ഘടകമായിരുന്നു. ബിച്ചു തിരുമല രചന ഒരുക്കി ശ്യാം സംഗീതം പകര്‍ന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും അന്നു ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.
സംവിധായകന് ഐ.വി. ശശിയുടേയും നായകനായ ജയന്റെയും നടി സീമയുടേയും അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി അങ്ങാടി മാറി. ചിത്രത്തിലെ "വി ആര് നോട് ബെഗേഴ്സ്...' എന്ന ജയന്റെ ഡയലോഗ് ഇന്നും കൈയടി നേടുന്നതാണ്.
കരുത്തുറ്റ പുരുഷ കഥാപാത്രത്തിന്റെ പ്രതീകമായി ജയന് മാറുകയായിരുന്നു ഈ ചിത്രത്തിലൂടെ. അങ്ങാടി റിലീസായ ഇതേവര്‍ഷം തന്നെയാണ് ചെന്നൈ നഗരത്തില്‍ ഷൂട്ടിംഗിനിടയില്‍ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തില്‍ ജയന് മരണമടഞ്ഞതും.
പ്രേം ടി. നാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.