രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിച്ച് നല്കുവാന് ഫെഫ്കയുടെ മൂന്ന് സംഘടനകള്‍. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനാണ് ഇതിനെക്കുറിച്ച് അറിയിച്ചത്. ഫെഫ്കയുടെ പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, ഡ്രൈവേഴ്സ്, മെസ് എന്നീ തൊഴിലാളി യൂണിയനുകളാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്.
"അന്നം' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. വീടുകളിലും തെരുവിലും ഒറ്റപെട്ടുപോയവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഫെഫ്കയുടെ മെസ് യൂണിയന് ഉണ്ടാക്കുന്ന ഭക്ഷണം ഡ്രൈവേഴ്സ് യൂണിയന്റെ വാഹനങ്ങളില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്‍സ് യൂണിയന് അംഗങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടി ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് മാര്‍ച്ച് 28ന് എറണാകുളത്ത് ആരംഭിക്കും.
കോവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫെഫ്കയുടെ 400 വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതിന് പിന്നാലെയാണ് ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാനുള്ള തീരുമാനം ഫെഫ്ക കൈക്കൊണ്ടത്. ഫെഫ്കയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന എല്ലാ സുമനസുകള്‍ക്കും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും പ്രസിഡന്റ് സിബി മലയിലും നന്ദി അറിയിച്ചു .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.